Government Jobs 2026: അവസരം കൈവിട്ടു പോകരുത്; SBI, RRB, UPSC അപേക്ഷ നൽകാൻ ഏതാനും ദിവസങ്ങൾ മാത്രം

Government Jobs 2026 Deadline Details: കേന്ദ്ര സർക്കാരിലെയും പ്രമുഖ പൊതുമേഖലാ ബാങ്കുകളിലെയും പ്രധാന റിക്രൂട്ട്‌മെന്റുകളിലേക്കുള്ള അപേക്ഷാ തീയതികൾ അവസാനിക്കാറായി. അവസരങ്ങൾ കൈവിട്ടുപോകാതിരിക്കാൻ യോഗ്യതകളും അവസാന തീയതികളും മനസ്സിലാക്കി ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്.  അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് മേൽപ്പറഞ്ഞതിലെ യോ​ഗ്യതയായി ചോദിച്ചിരിക്കുന്നത്.

Government Jobs 2026: അവസരം കൈവിട്ടു പോകരുത്; SBI, RRB, UPSC അപേക്ഷ നൽകാൻ ഏതാനും ദിവസങ്ങൾ മാത്രം

പ്രതീകാത്മക ചിത്രം

Published: 

05 Oct 2026 | 03:02 PM

സർക്കാർ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് സുപ്രധാന മുന്നറിയിപ്പ്. കേന്ദ്ര സർക്കാരിലെയും പ്രമുഖ പൊതുമേഖലാ ബാങ്കുകളിലെയും പ്രധാന റിക്രൂട്ട്‌മെന്റുകളിലേക്കുള്ള അപേക്ഷാ തീയതികൾ അവസാനിക്കാറായി. അവസരങ്ങൾ കൈവിട്ടുപോകാതിരിക്കാൻ യോഗ്യതകളും അവസാന തീയതികളും മനസ്സിലാക്കി ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് മേൽപ്പറഞ്ഞതിലെ യോ​ഗ്യതയായി ചോദിച്ചിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC), റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF), ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (PMBI) എന്നിവ വിവിധ തസ്തികകളിലേക്കുള്ള നിയമന വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതിയാണ് അവസാനിക്കാൻ പോകുന്നത്.

ALSO READ: ഡിഗ്രി അഗ്രിക്കൾച്ചറാണോ? കൈനിറയെ ശമ്പളത്തിൽ IFFCO-യിൽ കരിയർ തുടങ്ങാം

SBI നിയമനം 2026: SBI-യുടെ വെൽത്ത് മാനേജ്‌മെന്റ് വിഭാഗത്തിലെ 207 തസ്തികകളിലേക്കുള്ള അപേക്ഷാ തീയതി 2026 ഒക്ടോബർ 5 (ഇന്ന്) വരെ നീട്ടിയിരുന്നു. സോണൽ ഹെഡ്, റീജിയണൽ ഹെഡ്, റിലേഷൻഷിപ്പ് മാനേജർ-ടീം ലീഡ്, ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ, VP വെൽത്ത്, AVP വെൽത്ത് തുടങ്ങിയവയാണ് ഈ തസ്തികകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് SBI-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

UPSC എൻജിനീയറിംഗ് സർവീസസ് പരീക്ഷ 2027: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നീ വിഭാഗങ്ങളിലായി 480 ഒഴിവുകളിലേക്ക് UPSC എൻജിനീയറിംഗ് സർവീസസ് പരീക്ഷ നടത്തുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ ആറ് (നാളെ) വരെയാണ്. പ്രാഥമിക പരീക്ഷ 2027 ജനുവരി 31-നും പ്രധാന പരീക്ഷ 2027 ജൂൺ 18-നും നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

PMBI നിയമനം 2026: ഫാർമസിസ്റ്റ്, എക്സിക്യൂട്ടീവ്, സീനിയർ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകളിലായി 178 കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകൾ PMBI പ്രഖ്യാപിച്ചു. അപേക്ഷാ നടപടികൾ ഓഫ്‌ലൈൻ വഴിയാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 15 വൈകുന്നേരം 5 മണി വരെയാണ്.

സിആർപിഎഫ് സ്പോർട്സ് ക്വാട്ട നിയമനം: ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) എന്നിവയുൾപ്പെടെ 521 തസ്തികകളിലേക്ക് സിആർപിഎഫ് സ്പോർട്സ് ക്വാട്ട പ്രകാരം നിയമനം നടത്തുന്നു. അപേക്ഷാ നടപടികൾ 2026 ഒക്ടോബർ 12-ന് ആരംഭിച്ച് നവംബർ 11-ന് അവസാനിക്കും.

RRB NTPC നിയമനം: 3,477 NTPC ഒഴിവുകൾ RRB പ്രഖ്യാപിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 നവംബർ 6 ആണ്. പ്ലസ് ടു (12-ാം ക്ലാസ്) യോഗ്യതയുള്ളവർക്കായി 1,688 ഒഴിവുകളുണ്ട്. ഇതിലേക്കുള്ള അപേക്ഷകൾ 2026 ഒക്ടോബർ 15 മുതൽ നവംബർ 13 വരെ സ്വീകരിക്കും. അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത, ഫീസ്, മറ്റ് നിബന്ധനകൾ എന്നിവ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനങ്ങൾ ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതാണ്.

English Summary:

Candidates preparing for government jobs have several opportunities this month. Recruitment is open or set to begin in banking, railways, paramilitary forces, engineering and the pharmaceutical sector.

Loading...
Unable to load recommendations.
Follow Us
Related Stories
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
കാരറ്റോ മുള്ളങ്കിയോ? ആരോഗ്യത്തിന് ബെസ്റ്റ് ഏത്
സവാള ദുര്‍ഗന്ധമില്ലാതെ ഫ്രഷായി സൂക്ഷിക്കാം; എളുപ്പവഴികളിതാ
വെളുത്തുള്ളി തൊലി വേഗത്തിൽ കളയാൻ 5 എളുപ്പവഴികൾ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്