HCL Recruitment: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ; അപേക്ഷിക്കാം ഇപ്പോൾ തന്നെ
HCL Junior Manager Recruitment 2025: മാനേജർ മൈനിംഗ് , ജിയോളജി, ഇലക്ട്രിക്കൽ, സിവിൽ, ഫിനാൻസ്, എച്ച്ആർ, ലീഗൽ തുടങ്ങിയ തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനായാണ് നിയമനം നടത്തുന്നത്. hindustancopper.com എന്ന ഔദ്യോഗിക ഓൺലൈൻ വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം.
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ (HCL) ജൂനിയർ മാനേജർ തസ്തികയിലേക്ക് ഒഴിവുകൾ. 64 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ എൻജിനിയറിങ്, നോൺ-എഞ്ചിനീയറിങ് മേഖലകളിൽ ഡിപ്ലോമയോ ബിരുദമോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ളവർക്ക് നവംബർ 27 മുതൽ അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 17 ആണ് അവാസ തീയതി.
മാനേജർ മൈനിംഗ് , ജിയോളജി, ഇലക്ട്രിക്കൽ, സിവിൽ, ഫിനാൻസ്, എച്ച്ആർ, ലീഗൽ തുടങ്ങിയ തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനായാണ് നിയമനം നടത്തുന്നത്. hindustancopper.com എന്ന ഔദ്യോഗിക ഓൺലൈൻ വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 30,000 മുതൽ 1,20,000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
ജൂനിയർ മാനേജർ തസ്തികയിലേക്കുള്ള പരമാവധി പ്രായപരിധി 40 വയസ്സാണ്. സംവരണ വിഭാഗങ്ങൾക്ക് (SC/ST/OBC/PwBD/Ex-Servicemen) ഇന്ത്യാ ഗവൺമെന്റ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ബാധകമാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്തുപരീക്ഷ: തിരഞ്ഞെടുക്കുന്ന യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികളെയും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ – സി ബി ടി ക്ഷണിക്കുന്നതാണ്.
ALSO READ: തിരഞ്ഞെടുപ്പിനൊപ്പം, പിഎസ്‌സി പരീക്ഷകളും; എന്തു ചെയ്യും? കമ്മീഷന്‍ പരിഹാരം കണ്ടെത്തി
ഡോക്യൂമെന്റ് വെരിഫിക്കേഷൻ: എഴുത്തുപരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ രേഖാ പരിശോധനയ്ക്ക് വിധേയമാക്കും. അതിനു ശേഷം ഫൈനൽ പട്ടികയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ശേഷമാകും നിയമനം.
ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗത്തിലുള്ളവർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി / എസ്ടി / പിഡബ്ല്യുബിഡി വിഭാഗത്തിലുള്ളവർക്ക് ഫീസ് നൽകേണ്ടതില്ല.
അപേക്ഷിക്കേണ്ട രീതി
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് (hindustancopper.com) സന്ദർശിക്കുക.
ഹോംപേജിലെ ‘കരിയേഴ്‌സ്’ വിഭാഗം തിരഞ്ഞെടുക്കുക.
“സൂപ്പർവൈസറി (E0 ഗ്രേഡ്) തസ്തികകളിലെ നിയമനത്തിനുള്ള അറിയിപ്പ്” എന്നതിനായുള്ള ലിങ്ക് കണ്ടെത്തി ‘ഓൺലൈനായി അപേക്ഷിക്കുക’ എന്നതിൽ ക്ലിക്കുചെയ്യുക.
അടിസ്ഥാന വിശദാംശങ്ങൾ നൽകി പ്രാരംഭ രജിസ്ട്രേഷൻ പൂർത്തിയാക്കുക. ഒരു അദ്വിതീയ രജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കപ്പെടും.
നിങ്ങളുടെ യോഗ്യതാപത്രങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് വ്യക്തിഗത വിവരങ്ങൾ നൽകി അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിക്കുക.
നിർദ്ദിഷ്ട ഫോർമാറ്റിലും വലുപ്പത്തിലും നിങ്ങളുടെ ഫോട്ടോ, ഒപ്പ്, മറ്റ് ആവശ്യമായ രേഖകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
ബാധകമെങ്കിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
അന്തിമ സമർപ്പണത്തിന് മുമ്പ് മുഴുവൻ ഫോമും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക.