Study abroad: മികച്ച വിദേശ സർവ്വകലാശാലകളിൽ പഠിക്കണോ? ഐഇഎൽടിഎസ് ഫലങ്ങൾ ഇങ്ങനെ അയച്ചു നോക്കൂ…

IELTS results to international universities: അപേക്ഷകർക്ക് ഓൺലൈനായും ഓഫ്‌ലൈനായും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയും. പരീക്ഷ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ, അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഒരു ഫീസ് അടയ്‌ക്കേണ്ടതുണ്ട്.

Study abroad: മികച്ച വിദേശ സർവ്വകലാശാലകളിൽ പഠിക്കണോ? ഐഇഎൽടിഎസ് ഫലങ്ങൾ ഇങ്ങനെ അയച്ചു നോക്കൂ...
Updated On: 

07 Sep 2024 | 05:44 PM

ന്യൂഡൽഹി: ഇൻ്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (ഐ ഇ എൽ ടി എസ്) ഒരു സ്റ്റാൻഡേർഡ് ഇംഗ്ലീഷ് പരീക്ഷയാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന, ഇംഗ്ലീഷ് മാതൃഭാഷ അല്ലാത്ത രാജ്യക്കാർക്ക് ഭാഷയിലുള്ള കഴിവ് തെളിയിച്ച് യോ​ഗ്യത നേടാൻ സഹായിക്കുന്ന പരീക്ഷയാണ് ഇത്.

IELTS രജിസ്ട്രേഷൻ പ്രക്രിയ വർഷം മുഴുവനും നടക്കുന്നു. അപേക്ഷകർക്ക് ഓൺലൈനായും ഓഫ്‌ലൈനായും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയും. പരീക്ഷ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ, അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഒരു ഫീസ് അടയ്‌ക്കേണ്ടതുണ്ട്.

ഫലം ഓൺലൈനായാണ് പ്രഖ്യാപിക്കുന്നത്. ഐ ഇ എൽ ടി എസിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫലം പരിശോധിക്കാം. ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്കോറുകൾ മൊത്തം അഞ്ച് സർവ്വകലാശാലകളിലേക്ക് ആയി അയക്കാൻ‍ കഴിയും.

ALSO READ – പരാതികൾ പരിഹരിച്ചു, കീം മൂന്നാം ഘട്ട അലോട്ട്‌മെന്‍റ് പട്ടിക തിരുത്തി പുറത്തിറക്കി

രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുമ്പോൾ തന്നെ ഉദ്യോഗാർത്ഥികൾക്ക് സർവകലാശാലകൾ തിരഞ്ഞെടുക്കാം.

എങ്ങനെ അയയ്ക്കാം?

 

  • യൂണിവേഴ്സിറ്റി ആവശ്യപ്പെടുന്ന സ്കോർ എത്രയെന്നു നോക്കുക: യൂണിവേഴ്സിറ്റിയുടെ IELTS സ്കോർ ആവശ്യകതകൾ പരിശോധിക്കുകയും
  • ടെസ്റ്റ് റിപ്പോർട്ട് ഫോം നമ്പർ നേടുക: IELTS ടെസ്റ്റ് റിപ്പോർട്ട് ഫോമിൽ TRF നമ്പർ കണ്ടെത്തുക.
  • സർവ്വകലാശാലകൾ തിരഞ്ഞെടുക്കുക: നിങ്ങളുടെ സ്കോറുകൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന സർവ്വകലാശാലകൾ തിരഞ്ഞെടുക്കുക.
  • ടെസ്റ്റ് സെൻ്ററുമായി ബന്ധപ്പെടുക: ടെസ്റ്റ് നടത്തിയ ഐ ഇ എൽ ടി എസ് ടെസ്റ്റ് സെൻ്ററിൽ എത്തി- TRF നമ്പർ, യൂണിവേഴ്സിറ്റി പേരുകൾ, വിലാസങ്ങൾ, സ്കോറുകൾ പങ്കിടാനുള്ള സമ്മതം എന്നിവ നൽകുക.
  • ഇലക്‌ട്രോണിക് സ്‌കോർ സമർപ്പിക്കൽ: യൂണിവേഴ്‌സിറ്റി ഇലക്‌ട്രോണിക് സ്‌കോറുകൾ സ്വീകരിക്കുകയാണെങ്കിൽ, പരീക്ഷാകേന്ദ്രം നേരിട്ട് അയയ്‌ക്കും.
  • പേപ്പർ സ്കോർ സമർപ്പിക്കൽ: സർവകലാശാലയ്ക്ക് പേപ്പർ സ്കോറുകൾ ആവശ്യമാണെങ്കിൽ, പരീക്ഷാ കേന്ദ്രം തപാലിൽ അയയ്ക്കും.
  • ആവശ്യമായ ഫീസ് അടയ്‌ക്കുക: സ്‌കോർ പുനഃസമർപ്പണത്തിനായി ചില ടെസ്റ്റ് സെൻ്ററുകൾ, നിരക്ക് ഈടാക്കിയേക്കാം.
  • സ്‌കോറുകൾ ട്രാക്കുചെയ്യുക: അവർക്ക് സ്‌കോറുകൾ ലഭിച്ചുവെന്ന് സ്ഥിരീകരിക്കുക.
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്