AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Holiday : നാളെ സ്കൂളിൽ പോകണ്ട ട്ടോ! കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്; ബീമാപള്ളിയിൽ ഉറൂസ് ആഘോഷം

Thiruvananthapuram City Local Holiday : ബീമാപള്ളി ഉറൂസിനോട് അനുബന്ധിച്ചാണ് തിരുവനന്തപുരം ജില്ല കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

Kerala Local Holiday : നാളെ സ്കൂളിൽ പോകണ്ട ട്ടോ! കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്; ബീമാപള്ളിയിൽ ഉറൂസ് ആഘോഷം
Representational ImageImage Credit source: PTI
jenish-thomas
Jenish Thomas | Updated On: 21 Nov 2025 19:47 PM

തിരുവനന്തപുരം : ബീമാപള്ളി ഉറൂസിനോട് അനുബന്ധിച്ച് നാളെ നവംബർ 22-ാം തീയതി ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ല കളക്ടർ. തിരവനന്തപുരം നഗര പരിധിയിൽ വരുന്ന സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് പ്രമാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. കൂടാതെ നേരത്തെ തീരുമാനിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും മാറ്റിമില്ലെന്ന് ജില്ല കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.

നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ബീമാപള്ളി ദർഗ ഷെരീഫിൽ നടക്കുന്ന വാർഷിക ഉറൂസ് ചന്ദനക്കുടം മഹോത്സവം എന്ന പേരിലും അറിയപ്പെടുന്നു. നാളെ ഉറൂസിൻ്റെ ആദ്യ ദിവസത്തോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ : CBSE Board Exam 2026: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ മാര്‍ക്ക് വിഭജനം എങ്ങനെ? വിശദീകരിച്ച് ബോര്‍ഡ്‌

അടുത്ത പൊതു അവധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധിയും ലഭിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ ഒമ്പതിന് അവധി ലഭിക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 11ന്‌ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും അവധിയുണ്ടായിരിക്കും.