AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ICSSR Internship: ഐസിഎസ്എസ്ആറിൽ ഇന്റേൺഷിപ്പിന് അവസരം; 25,000 രൂപ സ്റ്റൈപ്പെൻഡ്, ഉടൻ അപേക്ഷിക്കൂ

ICSSR Internship Program 2025: 2025-26 ലെ ഫുൾ ടൈം സീനിയർ/ജൂനിയർ ഇ​ന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. സീനിയർ ഇന്റേൺഷിപ് ആറ് മാസവും ജൂനിയർ ഇന്റേൺഷിപ് മൂന്ന് മാസവുമാണ്.

ICSSR Internship: ഐസിഎസ്എസ്ആറിൽ ഇന്റേൺഷിപ്പിന് അവസരം; 25,000 രൂപ സ്റ്റൈപ്പെൻഡ്, ഉടൻ അപേക്ഷിക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 13 Aug 2025 21:43 PM

ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) ഇ​ന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 ലെ ഫുൾ ടൈം സീനിയർ/ജൂനിയർ ഇ​ന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. സീനിയർ ഇന്റേൺഷിപ് ആറ് മാസവും ജൂനിയർ ഇന്റേൺഷിപ് മൂന്ന് മാസവുമാണ്. രണ്ട് വിഭാഗത്തിലുമായി 20 പേരെ വീതമാണ് തിരഞ്ഞെടുക്കുക.

സീനിയർ ഇ​ന്റേൺഷിപ്പിന് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് അല്ലെങ്കിൽ ഇന്റർ ഡിസിപ്ലിനറി സ്ട്രീമുകൾ എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോ/ തത്തുല്യ ഗ്രേഡോ നേടിയുള്ള ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

ജൂനിയർ ഇ​ന്റേൺഷിപ്പുകൾക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് അല്ലെങ്കിൽ ഇന്റർ ഡിസിപ്ലിനറി സ്ട്രീമുകൾ എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയുള്ള ബാച്ച്‌ലർ ബിരുദം ഉണ്ടായിരിക്കണം. 2024ലോ അതിനുശേഷമോ ബിരുദം പൂർത്തിയാക്കിയവർക്കാണ് അവസരം.

സോഷ്യൽ സയൻസ് ഗവേഷണത്തിൽ ഉപയോഗിക്കുന്ന ഗവേഷണ രീതിശാസ്ത്രത്തെയും സ്റ്റാറ്റിസ്റ്റിക്കൽ ടൂളുകളെക്കുറിച്ചുമുള്ള മികച്ച ധാരണ അപേക്ഷകർക്ക് ഉണ്ടായിരിക്കണം. ഡേറ്റാ വിശകലനത്തിൽ പ്രാവീണ്യം, ആശയവിനിമയ വൈദഗ്ധ്യം. എംഎസ് ഓഫീസ് ആപ്ലിക്കേഷനുകളുടെ (വേഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയവ) പ്രായോഗിക അറിവ് എന്നിവയും നിർബന്ധം.

ALSO READ: നാഷണൽ ആയുഷ് മിഷനിൽ അവസരം, ഒഴിവുകൾ തൃശൂർ ജില്ലയിൽ

അപേക്ഷ അയച്ചവരിൽ നിന്ന് ഷോട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കുകയുള്ളൂ. ന്യൂഡൽഹിയിലെ ഐസിഎസ്എസ്ആർ സെന്റർ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ജോലി. ആഴ്ചയിൽ മൊത്തം 40 മണിക്കൂർ ഓഫ് ലൈനായി ജോലി ചെയ്യേണ്ടതുണ്ട്. സീനിയർ ഇന്റേൺഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപ വീതവും ജൂനിയർ ഇന്റേൺഷിപ്പിന് പ്രതിമാസം 15,000 രൂപ വീതവുമാണ് സ്റ്റൈപ്പെൻഡ് ലഭിക്കും.