IGNOU admissions 2025: ഇഗ്നോയില്‍ പഠിക്കാം, ജൂലൈ സെഷനിലേക്കുള്ള യുജി പിജി അപേക്ഷയ്ക്കുള്ള സമയമായി, നടപടികള്‍ ഇങ്ങനെ
IGNOU ODL and online admissions 2025: നിലവിലുള്ള വിദ്യാർത്ഥികൾക്ക് കോഴ്സുകൾ തുടരുന്നതിനുള്ള പുനർരജിസ്ട്രേഷൻ 2025 ജൂൺ 30 വരെ Samarth പോർട്ടൽ വഴി നടത്താവുന്നതാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക.

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2025 ജൂലൈ സെഷനിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് (ODL) പ്രോഗ്രാമുകളിലേക്കും ഓൺലൈൻ കോഴ്സുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.
പ്രധാന വിവരങ്ങൾ
അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15 വരെയാണ്. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാമുകൾക്ക് ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കാം. ഓൺലൈൻ കോഴ്സുകൾക്കാണെങ്കിൽ ignouiop.samarth.edu.in എന്ന വെബ്സൈറ്റ് ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്.
പുതിയ മാറ്റം
ഈ വർഷം മുതൽ, അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോ (DEB) ഐഡി നിർബന്ധമാക്കിയിട്ടുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് ഈ ഐഡി ജനറേറ്റ് ചെയ്യണം എന്നതാണ് ചട്ടം. ഇത് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സുമായി ഇത് ബന്ധിപ്പിച്ചിരിക്കും.
Also read – വേടനും മൈക്കിൽ ജാക്സനും റീൽസും, നാലുവർഷ ഡിഗ്രി സിലബസ് ന്യൂജെൻ ആണ്
വിവിധ കോഴ്സുകൾ
ബിരുദം (ബി.എ., ബി.എസ്.സി., ബി.കോം., ബി.ബി.എ.), ബിരുദാനന്തര ബിരുദം (എം.എ., എം.ബി.എ., എം.എസ്.സി., എം.കോം.), ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയുൾപ്പെടെ നിരവധി പ്രോഗ്രാമുകൾ ഇഗ്നോയുടെ ജൂലൈ സെഷനിൽ ലഭ്യമാണ്. കുറഞ്ഞ ചെലവിൽ വൈവിധ്യമാർന്ന കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട തിരഞ്ഞെടുപ്പാണ് ഇഗ്നോ.
അപേക്ഷിക്കേണ്ട രീതി
- ODL അല്ലെങ്കിൽ ഓൺലൈൻ പ്രോഗ്രാമിനായുള്ള വെബ്സൈറ്റ് സന്ദർശിക്കുക.
- Samarth പോർട്ടലിൽ രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ ലോഗിൻ ചെയ്യുക.
- ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് ഫീസ് ഓൺലൈനായി അടയ്ക്കുക.
- മുൻകൂട്ടി DEB ഐഡി ജനറേറ്റ് ചെയ്യുക.
- അപേക്ഷാ ഫോം പൂരിപ്പിച്ച് ജൂലൈ 15-നകം സമർപ്പിക്കുക.
പുനർരജിസ്ട്രേഷൻ
നിലവിലുള്ള വിദ്യാർത്ഥികൾക്ക് കോഴ്സുകൾ തുടരുന്നതിനുള്ള പുനർരജിസ്ട്രേഷൻ 2025 ജൂൺ 30 വരെ Samarth പോർട്ടൽ വഴി നടത്താവുന്നതാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും അതത് റീജിയണൽ സെന്ററുകളുമായി ബന്ധപ്പെടുകയോ ഇഗ്നോയുടെ ഹെൽപ്‌ലൈനുകൾ ഉപയോഗിക്കുകയോ ചെയ്യാം.