Indian Army Group C Recruitment: എൽഡിസി, ഫയർമാൻ തുടങ്ങി ഇന്ത്യൻ ആർമിയിൽ ജോലി നേടാം; ചെയ്യേണ്ടത്
Indian Army DG EME Group C Recruitment: താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമി ഡിജി ഇഎംഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ indianarmy.nic.in വഴി ഓഫ്‌ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 24 ആണ്.

Indian Army Jobs
ഇന്ത്യൻ ആർമി, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ് (ഇന്ത്യൻ ആർമി ഡിജി ഇഎംഇ) വിഭാഗത്തിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. എൽഡിസി, ഫയർമാൻ, മറ്റ് തസ്തികകളിലേക്കുള്ള നിയമനത്തിനാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ആകെ 194 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമി ഡിജി ഇഎംഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ indianarmy.nic.in വഴി ഓഫ്‌ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 24 ആണ്.
പ്രായപരിധി
18 മുതൽ 25 വയസ് വരെയുള്ളവർക്ക് മാത്രമെ അപേക്ഷ നൽകാൻ സാധിക്കു. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് (എസ്‌സി/എസ്ടി) 5 വർഷത്തെ ഇളവ് ലഭിക്കും. മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് (ഒബിസി (നോൺക്രീമി ലെയർ) 3 വർഷത്തെ ഇളവ് ലഭിക്കും.
Also Read: സ്റ്റേഷൻ മാസ്റ്റർ, ക്ലർക്ക് തുടങ്ങി റെയിൽവേയിൽ അവസരങ്ങളുടെ ചാകര; ആകെ ഒഴിവുകൾ…
യോഗ്യത മാനദണ്ഡങ്ങൾ
ഇലക്ട്രീഷ്യൻ, ടെലികോം മെക്കാനിക്, വെൽഡർ, സ്റ്റോർ കീപ്പർ, ലോവർ ഡിവിഷൻ ക്ലാർക്ക്, ഫയർമാൻ, കുക്ക്, വാഷർമാൻ, മെഷീനിസ്റ്റ് തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്. 10ാം ക്ലാസ്, പന്ത്രണ്ടാം ക്ലാസം, ഐടിഐ എന്നിവയാണ് അടിസ്ഥാന യോഗ്യത.
അപേക്ഷിക്കേണ്ട വിധം
- പരസ്യത്തിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട ഫോർമാറ്റ് അനുസരിച്ച് A4 വലുപ്പത്തിലുള്ള പേപ്പറിൽ ടൈപ്പ് ചെയ്ത അപേക്ഷ, സ്വന്തം വിലാസം എഴുതിയ 5 രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് പതിച്ച (വലുപ്പം 10.5 സെ.മീ x 25 സെ.മീ) ഒരു കവറിൽ സീൽ ചെയ്ത തപാൽ വഴി അപേക്ഷിക്കാം.
- അപേക്ഷാ ഫോം അയയ്ക്കുമ്പോൾ കവറിന്റെ മുകളിൽ “Application For The Post Of” എന്ന് എഴുതണം.
- അപേക്ഷാ ഫോമിൽ സാധുവായ ഇ-മെയിൽ ഐഡിയും ആധാറുമായി ബന്ധിപ്പിച്ച ടെലിഫോൺ നമ്പറും രേഖപ്പെടുത്തണം.
- അവസാന തീയതി അവധി ദിവസമാണെങ്കിൽ, അടുത്ത പ്രവൃത്തി ദിവസം അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയായി കണക്കാക്കും.