AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Army Officer Recruitment 2025: പ്ലസ് ടുകാർക്ക് അവസരം; ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം, 90 ഒഴിവുകൾ

Indian Army Officer Recruitment 2025 for 12th Pass: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 12 ആണ്.

Indian Army Officer Recruitment 2025: പ്ലസ് ടുകാർക്ക് അവസരം; ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം, 90 ഒഴിവുകൾ
പ്രതീകാത്മക ചിത്രം Image Credit source: Social Media
nandha-das
Nandha Das | Updated On: 21 May 2025 19:04 PM

ഇന്ത്യൻ ആർമിയിൽ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ സുവർണ്ണാവസരം. പ്ലസ് ടു ടെക്നിക്കൽ എൻട്രിയിലേക്കുള്ള (സ്‌കീം 54) വിജ്ഞാപനം പുറത്തുവിട്ടു. ഓഫീസർ തസ്തികയിലേക്കുള്ള പെർമനന്റ് കമ്മീഷൻ നിയമനം ആണ്. ആകെ 90 ഒഴിവുകളാണ് ഉള്ളത്. അവിവാഹിതരായ പുരഷന്മാർക്കാണ് അപേക്ഷ നൽകാൻ സാധിക്കുക. ജെഇഇ മെയിൻ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 12 ആണ്.

അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (PCM) വിഷയങ്ങളുമായി പന്ത്രണ്ടാം ക്ലാസ് വിജയിച്ചിരിക്കണം. കുറഞ്ഞത് 60 ശതമാനം മാർക്ക് നിർബന്ധമാണ്. 2025ലെ ജെഇഇ മെയിൻ പരീക്ഷ എഴുതിയവരാകണം. 2006 ജൂലൈ 2നും 2009 ജൂലൈ 1നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപെടുന്നവർക്ക് ട്രെയിനിങ് കാലയളവിൽ 56,100 രൂപ പ്രതിമാസ സ്റ്റൈപ്പെൻഡ് ലഭിക്കും. ട്രെയിനിങ് പൂർത്തിയാക്കി നിയമിക്കപ്പെടുമ്പോൾ പ്രതിമാസം 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം. ഇതിനു പുറമെ മറ്റ് അലവൻസുകളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് joinindianarmy.nic.in സന്ദർശിക്കുക.

അപേക്ഷിക്കേണ്ടവിധം

  • joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘ഓഫീസേഴ്‌സ് എൻട്രി അപ്ലൈ / ലോഗിൻ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം, 12-ാം ക്ലാസ് മാർക്ക് ഷീറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങി ആവശ്യപ്പെടുന്ന രേഖകൾ കൂടി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
  • ഫോം സമർപ്പിച്ച ശേഷം, ഭാവി ആവശ്യങ്ങൾക്കായി പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കാം.

ALSO READ: പ്ലസ് ടു ഫലം നാളെയെത്തും; ശതമാനം കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം

പരിശീലനത്തോടൊപ്പം എഞ്ചിനീയറിംഗ് ബിരുദവും

TES വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സൈന്യത്തിൽ പ്രവേശിക്കുന്നതിനോടൊപ്പം, എഞ്ചിനീയറിംഗ് പഠിക്കാനുള്ള അവസരവും നൽകുന്നു. മുഴുവൻ പഠനവും അവർ തന്നെ സ്പോൺസർ ചെയ്യുകയും പരിശീലന സമയത്ത് ഉയർന്ന സാങ്കേതിക വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയ

ജെഇഇ മെയിൻ 2025 സ്കോറിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ “സർവീസസ് സെലക്ഷൻ ബോർഡ് (SSB)” അഭിമുഖത്തിന് വിളിക്കും. അഭിമുഖത്തിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. ഈ ഘട്ടങ്ങളിലെല്ലാം വിജയിക്കുന്ന ഉദ്യോഗാർത്ഥികളെയാണ് ട്രെയിനിങ്ങിന് ക്ഷണിക്കുക.