Indian Army Recruitment 2026: ബിടെക്ക് കഴിഞ്ഞ പെൺകുട്ടികൾക്ക് ഇന്ത്യൻ ആർമിയിൽ അവസരം; അപേക്ഷക്കേണ്ടത് എപ്പോൾ?
Indian Army SSC Tech Women Recruitment 2026: 20 മുതൽ 27 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷ നൽകാനുള്ള യോഗ്യത. മറ്റ് സംഭരണ വിഭാഗങ്ങൾക്ക് നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്. അവിവാഹിതരായവർക്ക് ആണ് അവസരം. അപേക്ഷാ ഫീസ് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ആകെ 30 ഒഴിവുകളാണ് ഉള്ളത്.
ഇന്ത്യൻ ആർമി 67-ാം ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്‌നിക്കൽ) കോഴ്‌സ് 2026ന് വേണ്ടിയുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്ത്. അറിയിപ്പ് പ്രകാരം, പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. എഞ്ചിനീയറിങ് ബിരുദധാരികൾക്കാണ് ഈ സുവർണാവസരം വന്നിരിക്കുന്നത്. ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് ഓഫീസറായി പ്രവേശിക്കാൻ ലഭിക്കുന്ന മികച്ച അവസരങ്ങളിലൊന്നാണ് എസ്എസ്സി ടെക്‌നിക്കൽ എൻട്രി. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബാസൈറ്റായ joinindianarmy.nic.in വഴി അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ ജനുവരി ആറ് (ഇന്ന്) മുതൽ സമർപ്പിച്ച് തുടങ്ങാവുന്നതാണ്. അവസാന തീയതി 2026 ഫെബ്രുവരി നാല് വരെയാണ്. 20 മുതൽ 27 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷ നൽകാനുള്ള യോഗ്യത. മറ്റ് സംഭരണ വിഭാഗങ്ങൾക്ക് നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്. അവിവാഹിതരായവർക്ക് ആണ് അവസരം. അപേക്ഷാ ഫീസ് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ആകെ 30 ഒഴിവുകളാണ് ഉള്ളത്.
ALSO READ: ഇനി സമയം ഇല്ല, അപേക്ഷ സമർപ്പിച്ച് പഠിക്കാൻ തുടങ്ങിക്കോ! കീം പരീക്ഷ തീയതി പ്രഖ്യാപിച്ചു
ഉദ്യോഗാർഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ പരീക്ഷയുടെ കട്ട്-ഓഫ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ലിസ്റ്റ് ചെയ്യും. അതിനു ശേഷം സർവീസ് സെലക്ഷൻ ബോർഡ് അഭിമുഖം നടത്തുന്നതാണ്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://joinindianarmy.nic.in സന്ദർശിച്ച് മനസിലാക്കാം.