AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM 2026: കീമിന് അപേക്ഷിക്കേണ്ടത് എങ്ങനെ? രജിസ്‌ട്രേഷനില്‍ ശ്രദ്ധിക്കേണ്ടത് ഈ അഞ്ച് കാര്യങ്ങള്‍

KEAM 2026 Inviting New Applications: കീം 2026 രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജനുവരി 31 വൈകുന്നേരം അഞ്ച് മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആദ്യമായി രജിസ്‌ട്രേഷന്‍ നടത്തുവര്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ നോക്കാം

KEAM 2026: കീമിന് അപേക്ഷിക്കേണ്ടത് എങ്ങനെ? രജിസ്‌ട്രേഷനില്‍ ശ്രദ്ധിക്കേണ്ടത് ഈ അഞ്ച് കാര്യങ്ങള്‍
KEAM 2026Image Credit source: cee.kerala.gov.in
Jayadevan AM
Jayadevan AM | Published: 06 Jan 2026 | 02:30 PM

കീം 2026 രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എഞ്ചിനീയറിങ്, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 31 വൈകുന്നേരം അഞ്ച് മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ജനനത്തീയതി, നേറ്റിവിറ്റി പ്രൂഫ് എന്നിവ അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 31 ആണ്.

മറ്റ് അനുബന്ധ രേഖകള്‍ ഫെബ്രുവരി ഏഴ് വൈകുന്നേരം അഞ്ച് മണി വരെ അപ്‌ലോഡ് ചെയ്യാം. ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. ആദ്യമായി രജിസ്‌ട്രേഷന്‍ നടത്തുവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

1. രജിസ്‌ട്രേഷന്‍

രജിസ്ട്രേഷനായി, അപേക്ഷകരുടെയോ അല്ലെങ്കിൽ മാതാപിതാക്കളുടെയോ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിക്കുക. പ്രധാന സന്ദേശങ്ങളും ഒടിപിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കോ ഇമെയിൽ ഐഡിയിലേക്കോ ആണ് അയയ്ക്കുന്നത്. നിങ്ങള്‍ നല്‍കുന്ന പേര്, ജനനത്തീയതി എന്നിവയും അപ്‌ലോഡ് ചെയ്യുന്ന അനുബന്ധ രേഖകളിലെ സമാന വിവരങ്ങളും വ്യത്യാസപ്പെടരുത്.

Also Read: KEAM 2026 : ഇനി സമയം ഇല്ല, അപേക്ഷ സമർപ്പിച്ച് പഠിക്കാൻ തുടങ്ങിക്കോ! കീം പരീക്ഷ തീയതി പ്രഖ്യാപിച്ചു

2. അപേക്ഷ പൂരിപ്പിക്കുമ്പോള്‍

അടിസ്ഥാന വിവരങ്ങൾ, കമ്മ്യൂണിക്കേഷന്‍ വിവരങ്ങൾ, അക്കാദമിക് വിവരങ്ങൾ, റിസർവേഷൻ വിവരങ്ങൾ, വാർഷിക കുടുംബ വരുമാനം തുടങ്ങിയവ കൃത്യമായി പൂരിപ്പിക്കുക.

3. അപേക്ഷാ ഫീസ് അടയ്ക്കുമ്പോള്‍

അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം.

4. ഇമേജും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യുമ്പോള്‍

ഫോട്ടോഗ്രാഫും ഒപ്പും പ്രോസ്‌പെക്ടസില്‍ പറഞ്ഞ പ്രകാരം അപ്‌ലോഡ് ചെയ്യണം. ജനനത്തീയതി തെളിയിക്കുന്ന രേഖകളുടെയും നേറ്റിവിറ്റി തെളിയിക്കുന്ന രേഖകളുടെയും പിഡിഎഫ്‌ ഫോർമാറ്റ് അപ്‌ലോഡ് ചെയ്യുക. സാമുദായിക സംവരണം, പ്രത്യേക സംവരണം, വാർഷിക കുടുംബ വരുമാനം എന്നിവയ്ക്കുള്ള മറ്റ് അനുബന്ധ രേഖകൾ നിശ്ചിത സമയത്തിന് മുമ്പ് അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്ത എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ സൂക്ഷിക്കുകയും ആവശ്യപ്പെടുമ്പോൾ ഹാജരാക്കുകയും വേണം.

5. പ്രിന്റ് എടുക്കുക

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അക്നോളജ്മെന്റ് പേജിന്റെ പ്രിന്റൗട്ട് എടുക്കണം. അക്നോളജ്മെന്റ് പേജോ അനുബന്ധ സർട്ടിഫിക്കറ്റുകളോ സിഇഇ ഓഫീസിലേക്ക് അയയ്ക്കരുത്.

രജിസ്‌ട്രേഷന്‍ നടത്തേണ്ടത് എങ്ങനെ?

https://cee.kerala.gov.in/keamonline2026/instruction എന്ന ലിങ്ക് വഴി രജിസ്‌ട്രേഷന്‍ നടത്താം. ഈ പേജില്‍ അവസാനം നല്‍കിയിരിക്കുന്ന അഞ്ച് ഡിക്ലറേഷനുകള്‍ ‘ടിക്ക്’ ചെയ്ത ശേഷം രജിസ്‌ട്രേഷന്‍ പേജിലേക്ക് പ്രൊസീഡ് ചെയ്യാം. രജിസ്‌ട്രേഷന് ശേഷം https://cee.kerala.gov.in/keamonline2026/login എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് https://cee.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.