CO-Operative Diploma : സഹകരണബാങ്കിലെ ജോലിയാണോ ലക്ഷ്യം, എങ്കിൽ പഠിക്കാം കോ- ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡിപ്ലോമ പഠിക്കാം
ഏതെങ്കിലും ബിരുദമാണ് അപേക്ഷയ്ക്ക് വേണ്ട യോഗ്യത. 45 വയസ്സ് വരെയുള്ളവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ സഹകരണ സംഘം സഹകരണ വകുപ്പ് ജീവനക്കാർക്ക് പ്രായപരിധിയുമില്ല.
തിരുവനന്തപുരം: കോ ഓപ്പറേറ്റീവ് മേഖലയിൽ ഒരു ജോലിയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിൽ തിരുവനന്തപുരം പൂജപ്പുരയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഈ വർഷത്തെ ഡിപ്ലോമ കോഴ്സിന് വേണ്ടി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഹയർ ഡിപ്ലോമ ഇൻ കോപ്പറേറ്റീവ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷയാണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. പ്രോഗ്രാമിന്റെ ദൈർഘ്യം 52 ആഴ്ചയാണ് എന്നാണ് വിവരം.
കേരള പിഎസ്സി കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് അംഗീകാരമുള്ള ഈ കോഴ്സ് പഠിക്കുന്നത് സഹകരണമേലയിലെ മേഖലയിലെ തൊഴിൽ നേടാനുള്ള സാധ്യത കൂട്ടുന്നു. പാഠ്യപദ്ധതിയിൽ എൻവിയോൺമെന്റ് ഫോർ കോപ്പറേറ്റീവ് ഇന്ത്യ, കോ-ഓപ്പറേറ്റീവ് ലെജിസ്ട്രേഷൻ, കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് ആൻഡ് ബാങ്കിംഗ്, കോ-ഓപ്പറേറ്റീവ് അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് ഇൻഫർമേഷൻ ടെക്നോളജി ഫോർ മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഡാറ്റാ കളക്ഷൻ പ്രൊജക്റ്റ് റിപ്പോർട്ട് എന്നിവയും ഉണ്ടാകും
ആർക്കെല്ലാം അപേക്ഷിക്കാം
ഏതെങ്കിലും ബിരുദമാണ് അപേക്ഷയ്ക്ക് വേണ്ട യോഗ്യത. 45 വയസ്സ് വരെയുള്ളവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ സഹകരണ സംഘം സഹകരണ വകുപ്പ് ജീവനക്കാർക്ക് പ്രായപരിധിയുമില്ല. എസ്സി, എസ് ടി സഹകരണ വകുപ്പ് ജീവനക്കാർ എന്നിവർക്ക് സീറ്റ് സംവരണവും ലഭ്യമാണ്. പ്രവേശനം വിജ്ഞാപനം അപേക്ഷാഫോറം എന്നിവ icmtvm.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ജൂലൈ 10 വരെ സ്വീകരിക്കും. കോഴ്സ് ഫീസ് 25000 രൂപയാണ്.