AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM Result 2025 Cancelled: കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി; അപ്പീൽ നൽകി സംസ്ഥാന സർക്കാർ

State Government's Appeal on KEAM Result Cancellation Order: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാറിന്‍റെ അപ്പീൽ അംഗീകരിക്കുകയാണെങ്കിൽ പുതിയ ഫോർമുല തുടരാം. ഇനി അപ്പീൽ തള്ളിയാൽ പഴയ രീതിയിലേക്ക് റാങ്ക് പട്ടിക ഉൾപ്പടെ മാറ്റേണ്ട സാഹചര്യം ഉണ്ടാകും.

KEAM Result 2025 Cancelled: കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി; അപ്പീൽ നൽകി സംസ്ഥാന സർക്കാർ
കേരള ഹൈക്കോടതിImage Credit source: Facebook
nandha-das
Nandha Das | Updated On: 09 Jul 2025 20:23 PM

തിരുവനന്തപുരം: കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിലാണ് സർക്കാർ അപ്പീൽ നൽകിയത്. അപ്പീൽ ഹൈക്കോടതി നാളെ (ജൂലൈ 10) പരിഗണിക്കും. സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ വേണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാറിന്‍റെ അപ്പീൽ അംഗീകരിക്കുകയാണെങ്കിൽ പുതിയ ഫോർമുല തുടരാം. ഇനി അപ്പീൽ തള്ളിയാൽ പഴയ രീതിയിലേക്ക് റാങ്ക് പട്ടിക ഉൾപ്പടെ മാറ്റേണ്ട സാഹചര്യം ഉണ്ടാകും. കീം ഫലം പ്രഖ്യാപിച്ച് ഈ ആഴ്ചയോടെ പ്രവേശന നടപടികൾ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഫലം റദ്ധാക്കിയതോടെ വിദ്യാർഥികൾ അനിശ്ചിതത്വത്തിലാണ്. എന്നാൽ, ഇന്നത്തെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയാണെങ്കിൽ പുതിയ വെയ്റ്റേജ് ഫോർമുലയിൽ വീണ്ടും നടപടികൾ ആരംഭിക്കാം.

പക്ഷെ, തള്ളിയാൽ പഴയ ഫോർമുലയിലേക്ക് സർക്കാരിന് മാറേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ ഇപ്പോൾ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലും കാര്യമായ മാറ്റം വരും. വിദ്യാർത്ഥികളുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റുമെന്ന് മാത്രമല്ല പലർക്കും പ്രവേശനം പോലും കിട്ടാത്ത സാഹചര്യം വരെ ഉണ്ടാകും. ഓഗസ്റ്റ് പകുതിയോടെ എഞ്ചിനീയറിംഗ് പ്രവേശനം പൂർത്തിയാക്കണമെന്ന എഐസിടിഇ ഷെഡ്യൂളും ഇതോടെ തെറ്റുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

ALSO READ: കാത്തിരുന്നതൊക്കെ വെറുതെയായി, കീം ഫലം റദ്ദാക്കി; കാരണം ആ മാറ്റം

പ്രോസ്പക്ടസില്‍ അടക്കം വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പ്രവേശന പരീക്ഷയുടെ സ്‌കോര്‍കാര്‍ഡും പുറത്തുവന്നതിന് ശേഷമായിരുന്നു പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത്. പരീക്ഷയ്ക്ക് മുമ്പുള്ള പ്രോസ്പക്ടസ് വെച്ച് മുന്നോട്ടു പോകണം എന്നായിരുന്നു വാദം. ഇത് കോടതിയും ശരിവെച്ചു. നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിർദേശം.