Indian Navy INCET 2025: നേവിയില്‍ ഗ്രൂപ്പ് ബി, സി തസ്തികകളില്‍ അവസരം, ഇഷ്ടം പോലെ ഒഴിവുകള്‍
Indian Navy INCET 2025 Details: ഓരോ തസ്തികകളിലേക്കുമുള്ള യോഗ്യതകള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ തസ്തികയിലേക്കുമുള്ള പ്രായപരിധിയും നോട്ടിഫിക്കേഷനില്‍ വിശദീകരിച്ചിട്ടുണ്ട്. ജോലികള്‍ എങ്ങനെയായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്
ഇന്ത്യന്‍ നേവി വിവിധ കമാന്‍ഡുകളിലെ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെസ്റ്റേണ്‍, ഈസ്റ്റേണ്‍, സൗത്തേണ്‍ കമാന്‍ഡുകളിലാണ് കൂടുതല്‍ ഒഴിവുകളും. സ്റ്റാഫ് നഴ്‌സ്, ചാര്‍ജ്മാന്‍ (അമ്മ്യൂണിഷ്യന്‍ വര്‍ക്ഷോപ്പ്, മെക്കാനിക്കല്‍, അമ്മ്യൂണിഷന്‍ ആന്‍ഡ് എക്‌സ്‌പ്ലോസീവ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഗൈറോ, വെപണ്‍ ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റ്, ഹീറ്റ് എഞ്ചിന്‍, മെക്കാനിക്കല്‍ സിസ്റ്റംസ്, മെറ്റല്‍, ഷിപ്പ് ബില്‍ഡിങ്, മില്‍റൈറ്റ്, ഓക്‌സിലറി, റീഫ് ആന്‍ഡ് എസി, മെക്കാട്രോണിക്‌സ്, സിവില്‍ വര്‍ക്‌സ്, മെഷീന്‍, പ്ലാനിങ്, പ്രൊഡക്ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) അസിസ്റ്റന്റ് ആര്‍ട്ടിസ്റ്റ് റീടച്ചര്‍, ഫാര്‍മസിസ്റ്റ്, ക്യാമറാമാന്‍, സ്റ്റോര്‍ സൂപ്രണ്ട്, ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍, ഫയര്‍മാന്‍, സ്റ്റോര്‍കീപ്പര്‍, സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍ ഓര്‍ഡിനറി ഗ്രേഡ്, ട്രേഡ്‌സ്മാന്‍ മേറ്റ്, പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കര്‍, ഭണ്ടാരി, ലേഡി ഹെല്‍ത്ത് വിസിറ്റര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് അവസരങ്ങള്‍.
ഓരോ തസ്തികകളിലേക്കുമുള്ള യോഗ്യതകള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ തസ്തികയിലേക്കുമുള്ള പ്രായപരിധിയും നോട്ടിഫിക്കേഷനില്‍ വിശദീകരിച്ചിട്ടുണ്ട്. ജോലികള്‍ എങ്ങനെയായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, എക്‌സ് സര്‍വീസ്‌മെന്റ്, വനിതകള്‍ ഒഴികെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 295 രൂപയാണ് ഫീസ്. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ വെവ്വേറെ അപേക്ഷ സമർപ്പിക്കണം. ജൂലൈ 18 വരെ അപേക്ഷിക്കാം.




എങ്ങനെ അപേക്ഷിക്കാം?
joinindiannavy.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം മുഴുവനായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയയ്ക്കുക. ഇതേ വെബ്‌സൈറ്റ് വഴി അപേക്ഷ അയക്കാനാകും.