AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC and KDRB Exams: ഇഷ്ടം പോലെ അഡ്മിറ്റ് കാര്‍ഡുകള്‍, ഇത് ഭാവി തീരുമാനിക്കുന്ന പരീക്ഷാക്കാലം

Kerala PSC and KDRB exams in July 2025 Admit cards: കെഡിആര്‍ബി ജൂലൈ 20ന് നടത്തുന്ന സാനിറ്റേഷന്‍ വര്‍ക്കര്‍, ഗാര്‍ഡനര്‍, ലിഫ്റ്റ് ബോയ്, കൗ ബോയ്, ലാമ്പ് ക്ലീനര്‍, റൂം ബോയ് തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ഇപ്പോള്‍ ലഭിക്കും

Kerala PSC and KDRB Exams: ഇഷ്ടം പോലെ അഡ്മിറ്റ് കാര്‍ഡുകള്‍, ഇത് ഭാവി തീരുമാനിക്കുന്ന പരീക്ഷാക്കാലം
പിഎസ്‌സി, കെഡിആര്‍ബി Image Credit source: Facebook
jayadevan-am
Jayadevan AM | Updated On: 06 Jul 2025 17:58 PM

കേരള പിഎസ്‌സി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) എന്നിവ ജൂലൈയില്‍ നടത്തുന്ന വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. പിഎസ്‌സി നടത്തുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയ തസ്തികകളിലേക്കും, കെഡിആര്‍ബി നടത്തുന്ന എല്‍ഡി ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്കുള്ളുമുള്ള അഡ്മിറ്റ് കാര്‍ഡുകളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അസിസ്റ്റന്റ് മാനേജര്‍ (സിവില്‍-കേരാഫെഡ്), അസിസ്റ്റന്റ് എഞ്ചിനീയര്‍ (ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്), സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, സെയില്‍സ് അസിസ്റ്റന്റ്, വിമന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി), ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി), മെയില്‍ നഴ്‌സിങ് അസിസ്റ്റന്റ്, പൊലീസ് കോണ്‍സ്റ്റബിള്‍/വിമന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2, നഴ്‌സ് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

Read Also: KEAM 2025: ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ്, മാര്‍ക്ക് സമര്‍പ്പിക്കാന്‍ ഇനിയും അവസരം

കെഡിആര്‍ബി പരീക്ഷകള്‍

കെഡിആര്‍ബി ജൂലൈ 20ന് നടത്തുന്ന സാനിറ്റേഷന്‍ വര്‍ക്കര്‍, ഗാര്‍ഡനര്‍, ലിഫ്റ്റ് ബോയ്, കൗ ബോയ്, ലാമ്പ് ക്ലീനര്‍, റൂം ബോയ് തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ഇപ്പോള്‍ ലഭിക്കും. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടത്തുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള അഡ്മിറ്റ് കാര്‍ഡ് നേരത്തെ പുറത്തുവിട്ടിരുന്നു.