Intelligence Bureau Recruitment: സർക്കാർ ജോലിയാണോ സ്വപ്നം; ഇന്റലിജൻസ് ബ്യൂറോയിൽ ഇതാ അവസരം
Intelligence Bureau ACIO Recruitment 2025: 258 ഒഴിവുകളിൽ 90 എണ്ണം കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിലും 168 എണ്ണം ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലുമാണുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 16 വരെയാണ്.

പ്രതീകാത്മക ചിത്രം
ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (ACIO) ഗ്രേഡ്-II/ടെക് എന്നീ വിഭാഗങ്ങളിലേക്കുള്ള നിമനത്തിൻ്റെ അപേക്ഷാ പ്രക്രിയ ആരംഭിച്ചു. ഇന്റലിജൻസ് ഓഫീസർ ആകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 16 വരെയാണ്. ആകെയുള്ള 258 ഒഴിവുകളാണുള്ളത്.
258 ഒഴിവുകളിൽ 90 എണ്ണം കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിലും 168 എണ്ണം ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലുമാണുള്ളത്. തസ്തികയ്ക്ക് അനുസരിച്ച് 44,900 രൂപ മുതൽ 1,42,400 രൂപ വരെ (ലെവൽ 7) ശമ്പളമാണ് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുക.
Also Read: റെയിൽവേ ജോലി സ്വപ്നമാകില്ല; സ്റ്റേഷൻ മാസ്റ്റർ മതുൽ ക്ലാർക്ക് വരെ, വൻ അവസരം
യോഗ്യതാ മാനദണ്ഡം
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 2023, 2024 അല്ലെങ്കിൽ 2025 വർഷങ്ങളിൽ നടന്ന ഗേറ്റ് പരീക്ഷയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ യോഗ്യതാ നേടിയിരിക്കണം. കൂടാതെ അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം. 2025 നവംബർ 16ന് 18 നും 27 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷിക്കുന്നയാൾ.
ഗേറ്റ് സ്‌കോറുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പിന്നീട് അഭിമുഖവും സ്‌കിൽ ടെസ്റ്റും ഡൽഹിയിൽ നടക്കും. ഗേറ്റ് സ്കോറുകൾ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. അഭിമുഖത്തിനും മറ്റ് പ്രക്രിയകൾക്കുമുള്ള വിശദാംശങ്ങൾ മെയിൽ വഴി ഉദ്യോഗാർത്ഥികളെ അറിയിക്കും.
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ആദ്യമായാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ “രജിസ്റ്റർ ചെയ്യാൻ” ക്ലിക്ക് ചെയ്യുക.
തുടർന്ന് നിങ്ങളുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകുക.