ISRO Recruitment 2025: ഐഎസ്ആർഒയിൽ പത്താം ക്ലാസ് പാസായവർക്ക് അവസരം; കേരളത്തിലും നിയമനം
ISRO SDSC SHAR Recruitment 2025: ഓരോ മേഖലകൾക്കും വ്യത്യസ്തമായ അപേക്ഷാ ഫീസാണ് നൽകേണ്ടത്. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയ്ക്ക് ശേഷമാകും അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുക. താല്പര്യമുള്ളവർക്ക് നവംബർ 14 വരെ അപേക്ഷകൾ സമർപ്പിക്കാം.

Isro Recruitment
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ISRO) ജോലി ആഗ്രഹിക്കുന്നവർക്ക് വമ്പൻ അവസരം. പത്താം ക്ലാസ് മുതൽ എൻജിനീയറിങ് വരെ പൂർത്തിയാക്കിയവർക്ക് അപേക്ഷ നൽകാവുന്നതാണ്. കേരളത്തിലും നിരവധി ഒഴിവുകളുണ്ട്. താല്പര്യമുള്ളവർക്ക് isro.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നവംബർ 14 വരെ അപേക്ഷകൾ സമർപ്പിക്കാം.
സതീഷ് ധവാൻ സ്‌പേസ് സെന്ററിലാണ് (ISRO SDSC SHAR) 141 ഒഴിവുകളുള്ളത്. ടെക്‌നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തസ്കകൾക്ക് അനുസരിച്ച്, പ്രതിമാസം 19,900 മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം ലഭിക്കുക. ബിരുദം, ബിഎസ്‌സി, ഡിപ്ലോമ, ഐടിഐ, 10-ാം ക്ലാസ്, എംഎസ്‌സി, എംഇ/എംടെക് തുടങ്ങിയവർക്കെല്ലാം അപേക്ഷ നൽകാം. 18 മുതൽ 35 വയസ് വരെയാണ് പ്രായപരിധി.
Also Read: നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി 2025 പരീക്ഷകൾ മാറ്റി; അറിയിപ്പ് ഇങ്ങനെ
വിഭാഗങ്ങളും ഒഴിവുകളും
ശാസ്ത്രജ്ഞൻ/എഞ്ചിനീയർ: 23 ഒഴിവുകൾ
ടെക്നിക്കൽ അസിസ്റ്റന്റ്: 28 ഒഴിവുകൾ
സയന്റിഫിക് അസിസ്റ്റന്റ്: 3 ഒഴിവുകൾ
ലൈബ്രറി അസിസ്റ്റന്റ് ‘എ’: ഒരൊഴിവ്
റേഡിയോഗ്രാഫർ-എ: ഒരൊഴിവ്
ടെക്നീഷ്യൻ ‘ബി’: 70 ഒഴിവുകൾ
ഡ്രാഫ്റ്റ്സ്മാൻ ‘ബി’: 2 ഒഴിവുകൾ
കുക്ക്: 3 ഒഴിവുകൾ
ഫയർമാൻ ‘എ’: 6 ഒഴിവുകൾ
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘എ’: 3 ഒഴിവുകൾ
നഴ്‌സ്-ബി: 1 ഒഴിവുകൾ
ഓരോ മേഖലകൾക്കും വ്യത്യസ്തമായ അപേക്ഷാ ഫീസാണ് നൽകേണ്ടത്. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയ്ക്ക് ശേഷമാകും അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
അപേക്ഷിക്കേണ്ട വിധം
യോഗ്യതയുള്ളവരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് https://www.shar.gov.in/ https://www.apps.shar.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും അപേക്ഷയിൽ കൃത്യമായി നൽകണം.
തുടർന്നുള്ള എല്ലാ വിവരങ്ങളും ഇതിലേക്ക് ആകും നൽകുക.