JEE Main 2026: ജെഇഇ മെയിന്‍ പാസാകാന്‍ എത്ര വേണം? മുന്‍ വര്‍ഷങ്ങളിലെ കട്ട് ഓഫുകള്‍ പരിശോധിക്കൂ

Analysing JEE Main Previous Cutoffs: ജെഇഇ മെയിന്‍ 2026 സെഷന്‍ 1-ന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് അപേക്ഷിച്ചവരെല്ലാം. പരീക്ഷയ്ക്ക് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. ജനുവരി 21 മുതല്‍ 30 വരെ ആദ്യ സെഷന്‍ നടത്തും

JEE Main 2026: ജെഇഇ മെയിന്‍ പാസാകാന്‍ എത്ര വേണം? മുന്‍ വര്‍ഷങ്ങളിലെ കട്ട് ഓഫുകള്‍ പരിശോധിക്കൂ

JEE Main Candidates-File Pic

Published: 

16 Nov 2025 | 04:29 PM

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ മെയിന്‍) 2026 സെഷന്‍ 1-ന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് അപേക്ഷിച്ചവരെല്ലാം. പരീക്ഷയ്ക്ക് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. ജനുവരി 21 മുതല്‍ 30 വരെ ആദ്യ സെഷന്‍ നടത്തും. മികച്ച മാര്‍ക്ക് ലഭിക്കണമെങ്കില്‍ തയ്യാറെടുപ്പുകള്‍ ഇപ്പോഴെങ്കിലും ആരംഭിക്കേണ്ടതുണ്ട്. എത്ര മാര്‍ക്ക് ലഭിച്ചാല്‍ പരീക്ഷ മികച്ച രീതിയില്‍ പാസാകാമെന്ന് ഇപ്പോഴേ പ്രവചിക്കുക അസാധ്യമാണ്. എങ്കിലും മുന്‍വര്‍ഷത്തെ കട്ടോഫുകള്‍ പരിശോധിച്ചാല്‍ ഏകദേശ ധാരണ ലഭിക്കും.

ചിലപ്പോള്‍ മുന്‍വര്‍ഷ ട്രെന്‍ഡുകളില്‍ നിന്ന് വിഭിന്നമായിരിക്കാം ഇത്തവണത്തേത്. അതുകൊണ്ട് മികച്ച രീതിയില്‍ തയ്യാറെടുപ്പ് നടത്തണം. എങ്കിലും മുന്‍ വര്‍ഷങ്ങളിലെ കട്ടോഫുകള്‍ നോക്കാം.

2025

ജനറല്‍: 93.1023262, ഒബിസി: 79.4313582, ഇഡബ്ല്യുഎസ്: 80.3830119, എസ്‌സി: 61.1526933, എസ്ടി: 47.9026465

2024

ജനറല്‍: 93.2362181, ഒബിസി: 79.6757881, ഇഡബ്ല്യുഎസ്: 81.3266412, എസ്‌സി: 60.0923182, എസ്ടി: 46.6975840

2023

ജനറല്‍: 90.7788642, ഒബിസി: 73.6114227, ഇഡബ്ല്യുഎസ്: 75.6229025, എസ്‌സി: 51.9776027, എസ്ടി: 37.2348772

2022

ജനറല്‍: 88.4121383, ഒബിസി: 67.0090297, ഇഡബ്ല്യുഎസ്: 63.1114141, എസ്‌സി: 43.0820954, എസ്ടി: 26.777132

2021

ജനറല്‍: 87.8992241, ഒബിസി: 68.0234447, ഇഡബ്ല്യുഎസ്: 66.2214845, എസ്‌സി: 46.8825338, എസ്ടി: 34.6728999

2020

ജനറല്‍: 90.3765335, ഒബിസി: 72.8887969, ഇഡബ്ല്യുഎസ്: 70.2435518, എസ്‌സി: 50.1760245, എസ്ടി: 39.0696101

Also Read: JEE Main 2026: ജെഇഇ മെയിൻ രജിസ്ട്രേഷൻ എപ്പോൾ അവസാനിക്കും; അറിയേണ്ടതെല്ലാം

മുന്‍ വര്‍ഷങ്ങളിലെ കട്ടോഫുകള്‍ പരിശോധിച്ചാല്‍ ജനറല്‍ വിഭാഗത്തില്‍ 90-95ന് ഇടയ്ക്കാകാം കട്ടോഫ് എന്ന് കരുതേണ്ടി വരും. ഒബിസിക്കും ഇഡബ്ല്യുഎസിനും 80ന് അടുത്ത് കട്ടോഫ് പ്രതീക്ഷിക്കാം. 60-65 വരെയാകാം എസ്‌സി വിഭാഗത്തിന്റെ കട്ടോഫ്. എസ്ടിക്ക് 50ല്‍ താഴെയാകാനാണ് സാധ്യത.

ഇത് കൃത്യമായ കണക്കുകളല്ല. മുന്‍വര്‍ഷങ്ങളിലെ കട്ടോഫ് പ്രകാരമുള്ള ട്രെന്‍ഡ് മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. പരീക്ഷ കാഠിന്യമേറിയതെങ്കില്‍ കട്ടോഫ് കുറയാനും, എളുപ്പമെങ്കില്‍ കട്ടോഫ് കൂടാനുമാണ് സാധ്യത. ശരാശരി നിലവാരമാണ് പുലര്‍ത്തുന്നതെങ്കില്‍ മുകളില്‍ പറഞ്ഞ രീതിയില്‍ കട്ടോഫ് വരാനാണ് സാധ്യത.

അപേക്ഷ എന്നുവരെ?

നവംബര്‍ 27 വരെ അപേക്ഷിക്കാം. പരീക്ഷാ സിറ്റിയെക്കുറിച്ചുള്ള അറിയിപ്പ് ജനുവരി ആദ്യ വാരം ലഭിക്കും. ഫെബ്രുവരി 12നാണ് ഫലപ്രഖ്യാപനം.

Follow Us
Related Stories
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്