JEE Mains 2026 Exam: ജെഇഇ മെയിൻസ് 2026; സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഉടൻ എത്തും? ഡൗൺലോഡ് ചെയ്യേണ്ടത്
JEE Mains 2026 Exam Latest Update: ജനുവരിയിലും ഏപ്രിലിലും രണ്ട് സെഷനുകളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിലൂടെയാണ് (CBT) ജെഇഇ മെയിൻസ് പരീക്ഷ നടത്തുന്നത്. ജെഇഇ മെയിൻ ആദ്യ ഘട്ടം ജനുവരി അവസാനം നടക്കും. പരീക്ഷയുടെ ഫലം 2026 ഫെബ്രുവരി 12ന് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻസ് 2026ൻ്റെ ഇന്റിമേഷൻ സ്ലിപ്പ് ഉടൻ പ്രസിദ്ധീകരിക്കും. പുറത്തിറങ്ങിയ ശേഷം, ഉദ്യോഗാർത്ഥികൾക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അവരവരുടെ സിറ്റി സ്ലിപ്പ് കൃത്യമായി പരിശോധിച്ച ശേഷം ഡൗൺലോഡ് ചെയ്യാവുന്നതാണ്. മെയിൻ പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ ഉദ്യോഗാർത്ഥികൾക്കും മെയ് 17ന് രണ്ട് ഷിഫ്റ്റുകളിലായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ പങ്കെടുക്കാൻ അർഹതയുണ്ടാകും.
അതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ പ്രക്രിയ 2026 ഏപ്രിൽ 23 മുതൽ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. 2026 ലെ ജെഇഇ മെയിൻ പരീക്ഷകൾ ജനുവരി 21 (ബുധൻ) മുതൽ ആരംഭിക്കും. ഉദ്യോഗാർത്ഥികളുടെ പരീക്ഷ നഗരവുമായി ബന്ധപ്പെട്ട സിറ്റ് സ്ലിപ്പുകൾ ജനുവരി 15 ന് മുമ്പ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിലെ ട്രെൻഡ് അനുസരിച്ച് പരീക്ഷയ്ക്ക് ഒരാഴ്ച്ചയ്ക്ക് മുമ്പെങ്കിലും ഇവ പ്രസിദ്ധീകരിക്കുന്നതാണ്.
ALSO READ: കീമിന് അപേക്ഷിക്കേണ്ടത് എങ്ങനെ? രജിസ്‌ട്രേഷനില്‍ ശ്രദ്ധിക്കേണ്ടത് ഈ അഞ്ച് കാര്യങ്ങള്‍
സിറ്റി ഇന്റിമേഷൻ സ്ലിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോംപേജിൽ, “കാൻഡിഡേറ്റ് ആക്റ്റിവിറ്റി” ക്ക് കീഴിലുള്ള “സിറ്റി സ്ലിപ്പ് ഡൗൺലോഡ് ലിങ്ക്” ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ അപേക്ഷാ നമ്പറും പാസ്‌വേഡും നൽകുക.
- “ലോഗിൻ” ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ സിറ്റി സ്ലിപ്പ് കാണാൻ സാധിക്കും.
- കൃത്യമായി പരിശോധിച്ച ശേഷം ഭാവി അവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിൻ്റെടുത്ത് സൂക്ഷിക്കാം.
ജനുവരിയിലും ഏപ്രിലിലും രണ്ട് സെഷനുകളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിലൂടെയാണ് (CBT) ജെഇഇ മെയിൻസ് പരീക്ഷ നടത്തുന്നത്. ജെഇഇ മെയിൻ ആദ്യ ഘട്ടം ജനുവരി അവസാനം നടക്കും. പരീക്ഷയുടെ ഫലം 2026 ഫെബ്രുവരി 12ന് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ്. ജെഇഇ മെയിൻ രണ്ടാം ഘട്ടം ഏപ്രിൽ ഒന്ന് മുതൽ 10 നടക്കും. ഫലം 2026 ഏപ്രിൽ 20-ന് പ്രഖ്യാപിക്കും.