KDRB Travancore LDC: യോഗ്യതയില്‍ കണ്‍ഫ്യൂഷന്‍; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ ആശയക്കുഴപ്പം

Travancore Devaswom LD Clerk Recruitment 2025: കെഡിആര്‍ബി നടത്തിയ ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ പ്ലസ്ടുവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമായിരുന്നു യോഗ്യതാ മാനദണ്ഡങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കും സമാന യോഗ്യതകളായിരിക്കും പുറപ്പെടുവിക്കുന്നതെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍

KDRB Travancore LDC: യോഗ്യതയില്‍ കണ്‍ഫ്യൂഷന്‍; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ ആശയക്കുഴപ്പം

Image for representation purpose only

Published: 

04 Sep 2025 21:24 PM

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് 2 തസ്തികയിലെ വിജ്ഞാപനം ഉദ്യോഗാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്നു. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറത്തുവിട്ട നോട്ടിഫിക്കേഷനിലെ യോഗ്യതയാണ് ഉദ്യോഗാര്‍ത്ഥികളെ സംശയത്തിലാഴ്ത്തിയിരിക്കുന്നത്. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യതയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ഒപ്പം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് സര്‍ട്ടിഫിക്കറ്റും വേണം. കമ്പ്യൂട്ടര്‍ യോഗ്യതയിലാണ് പല ഉദ്യോഗാര്‍ത്ഥികള്‍ക്കും സംശയം.

ഡിസിഎ, പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ തുടങ്ങിയ യോഗ്യതകള്‍ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങിന് തത്തുല്യമായി പരിഗണിക്കുമോയെന്നാണ് പല ഉദ്യോഗാര്‍ത്ഥികളും ചോദിക്കുന്നത്. സാധാരണഗതിയില്‍ ഇത്തരം നോട്ടിഫിക്കേഷനുകളില്‍ തത്തുല്യ യോഗ്യതയെക്കുറിച്ച് വിശദമാക്കാറുണ്ട്.

എന്നാല്‍ ഈ നോട്ടിഫിക്കേഷനില്‍ അത് പറയുന്നില്ല. കെഡിആര്‍ബി ഇതിന് മുമ്പ് നടത്തിയ ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ പ്ലസ്ടുവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമായിരുന്നു യോഗ്യതാ മാനദണ്ഡങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കും സമാന യോഗ്യതകളായിരിക്കും പുറപ്പെടുവിക്കുന്നതെന്ന പ്രതീക്ഷയിലായിരുന്നു പല ഉദ്യോഗാര്‍ത്ഥികളും.

എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായ നോട്ടിഫിക്കേഷന്‍ പുറത്തുവന്നത് ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കമ്പ്യൂട്ടര്‍ യോഗ്യതയുടെ തത്തുല്യമായവ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കെഡിആര്‍ബിക്ക് അപേക്ഷ നല്‍കാനുള്ള നീക്കത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

Also Read: KDRB Travancore Devaswom Recruitment: തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് തസ്തിക; റാങ്ക് ലിസ്റ്റിലെത്തിയാല്‍ വന്നാല്‍ ജോലി കിട്ടുമോ?

113 ഒഴിവുകള്‍

നിലവില്‍ ഈ തസ്തികയില്‍ 113 ഒഴിവുകളുണ്ട്. 26500-60700 ആണ് പേ സ്‌കെയില്‍. 18 മുതല്‍ 36 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് 250 രൂപയും, ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി കാറ്റഗറികള്‍ക്ക് 500 രൂപയുമാണ് ഫീസ്. സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം. kdrb.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും