AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM 2025: കീം അപേക്ഷയിൽ തെറ്റുണ്ടോ? ന്യൂനതകളുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

CEE Publishes List of Applicants with Document Defects: രേഖകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ അപേക്ഷകർ മെയ് 29-നോ അതിനുമുമ്പോ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. ഈ സമയപരിധിക്കുള്ളിൽ ന്യൂനതകൾ പരിഹരിക്കാത്തവരുടെ സംവരണാനുകൂല്യങ്ങൾ റദ്ദാക്കപ്പെടും.

KEAM 2025: കീം അപേക്ഷയിൽ തെറ്റുണ്ടോ? ന്യൂനതകളുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Keam 2025Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 30 May 2025 12:13 PM

തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികളിൽ സംവരണാനുകൂല്യം അവകാശപ്പെട്ടവരുടെ രേഖകളിൽ ന്യൂനതകൾ കണ്ടെത്തി. ഇത്തരം വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂനതകൾ പരിഹരിക്കാനുള്ള നടപടികൾ

 

രേഖകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ അപേക്ഷകർ മെയ് 29-നോ അതിനുമുമ്പോ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. ഈ സമയപരിധിക്കുള്ളിൽ ന്യൂനതകൾ പരിഹരിക്കാത്തവരുടെ സംവരണാനുകൂല്യങ്ങൾ റദ്ദാക്കപ്പെടും. കൂടുതൽ വിവരങ്ങൾക്കായി, 0471 2525300 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

സ്കോർ പ്രസിദ്ധീകരിച്ചു

 

കീം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻജിനീയറിങ്, ഫാർമസി പരീക്ഷകളുടെ സ്കോർ കാർഡാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് സ്കോർ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Also read – കീം റാങ്ക് ലിസ്റ്റ്; യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതി പുറത്ത്; നിര്‍ണായക അറിയിപ്പ്

കീം 2025ന്റെ അന്തിമ ഉത്തരസൂചിക നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് സ്കോർ കാർഡ് തയ്യാറാക്കിയിരിക്കുന്നത്. ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും നൽകി വിദ്യാർത്ഥികൾക്ക് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. തുടർന്ന് വെയിറ്റേജ് കണക്കാക്കാൻ പന്ത്രണ്ടാം ക്ലാസിലെ മാർക്കുകൾ വിദ്യാർഥികൾ സമർപ്പിക്കണം. മെയ് 21ന് പ്ലസ് ടു ഫലം പ്രഖ്യാപിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. പ്ലസ് ടു മാർക്കുകൾ വിദ്യാർഥികൾ സമർപ്പിച്ചു കഴിഞ്ഞാൽ ഉടൻ ഫലം പുറത്തുവിടുമെന്നാണ് കരുതുന്നത്.
കീം 2025 എഞ്ചിനീയറിങ് പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെയും, ഫാർമസി പരീക്ഷ ഏപ്രിൽ 24നും ആയിരുന്നു നടന്നത്. എൻജിനിയറിങ്ങിന് 97,759 വിദ്യാർഥികളും, ഫാർമസിക്ക് 46,107 വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും, ദുബായ്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും ഉൾപ്പടെ 138 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.