KEAM 2025: എഞ്ചിനീയറിങ് പ്രവേശനം; ഇക്കാര്യം ചെയ്തില്ലെങ്കില്‍ രണ്ടാം അലോട്ട്‌മെന്റ് കിട്ടില്ല

KEAM 2025 Engineering admission second allotment date and important details: ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ ചെയ്തില്ലെങ്കില്‍ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. ആദ്യ അലോട്ട്‌മെന്റിനെ തുടര്‍ന്ന് ടോക്കണ്‍ ഫീസ് നല്‍കുകയും, രണ്ടാം ഘട്ടത്തിലേക്ക് കണ്‍ഫര്‍മേഷന്‍ നടത്താതിരിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളുടെ ആദ്യ ഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മെന്റ് നിലനില്‍ക്കും

KEAM 2025: എഞ്ചിനീയറിങ് പ്രവേശനം; ഇക്കാര്യം ചെയ്തില്ലെങ്കില്‍ രണ്ടാം അലോട്ട്‌മെന്റ് കിട്ടില്ല

കീം 2025

Updated On: 

27 Jul 2025 15:18 PM

ഞ്ചിനീയറിങ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവരും, അലോട്ട്‌മെന്റ് കിട്ടുകയും ഫീസ് നല്‍കുകയും ചെയ്ത വിദ്യാര്‍ത്ഥികളും, നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ പരിഗണിക്കാന്‍ താല്‍പര്യമുള്ളവരും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘കാന്‍ഡിഡേറ്റ് പോര്‍ട്ടലി’ലെ ഹോം പേജിലെ ‘confirm’ ബട്ടണാണ് ക്ലിക്ക് ചെയ്യേണ്ടത്. ഓപ്ഷന്‍ കണ്‍ഫര്‍മേഷന് ശേഷം ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്ത റദ്ദാക്കാനും, പുതിയായി ഉള്‍പ്പെടുത്തിയ കോഴ്‌സില്‍/കോളേജില്‍ പുതിയ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സാധിക്കും. നാളെ (ജൂലൈ 28) രാത്രി 11.59 വരെയാണ് ഇതിനുള്ള സൗകര്യം ലഭ്യമാകുന്നത്.

കണ്‍ഫര്‍മേഷന്‍ നടത്തിയില്ലെങ്കില്‍?

ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ ചെയ്തില്ലെങ്കില്‍ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. ആദ്യ അലോട്ട്‌മെന്റിനെ തുടര്‍ന്ന് ടോക്കണ്‍ ഫീസ് നല്‍കുകയും, രണ്ടാം ഘട്ടത്തിലേക്ക് കണ്‍ഫര്‍മേഷന്‍ നടത്താതിരിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളുടെ ആദ്യ ഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മെന്റ് നിലനില്‍ക്കും.

ഒന്നാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് കിട്ടിയവര്‍ക്ക് ഈ ഘട്ടത്തിലും അലോട്ട്‌മെന്റ് ലഭിച്ചാല്‍ അവര്‍ക്ക് ആദ്യ ഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മെന്റ് റദ്ദാകും. പുതിയ അലോട്ട്‌മെന്റില്‍ ലഭിച്ച കോഴ്‌സില്‍/കോളേജില്‍ അത്തരം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടണം.

Read Also: AIIMS Nursing Officer Recruitment 2025: എയിംസില്‍ നഴ്‌സിങ് ഓഫീസറാകാന്‍ പറ്റിയ അവസരം; നോര്‍സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

പ്രധാന തീയതികള്‍

  • ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍, ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കല്‍, ആവശ്യമില്ലാത്തവ റദ്ദു ചെയ്യല്‍: ജൂലൈ 25 മുതല്‍ നാളെ (ജൂലൈ 28) രാത്രി 11.59 വരെ
  • രണ്ടാം അലോട്ട്‌മെന്റ് താത്കാലിക പ്രസിദ്ധീകരണം: ജൂലൈ 29
  • രണ്ടാം അലോട്ട്‌മെന്റ് അന്തിമ പ്രസിദ്ധീകരണം: ജൂലൈ 30
  • ജൂലൈ 31 മുതല്‍ ഓഗസ്ത് നാല് വൈകിട്ട് മൂന്ന് വരെ പ്രവേശനം നേടണം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും