KEAM 2025 First Allotment: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് എത്തി; ഇനി എന്തൊക്കെ ചെയ്യണം?

KEAM 2025 First Allotment details: 11 മുതല്‍ 18 വരെ ഓണ്‍ലൈനായി ലഭിച്ച ഓപ്ഷനുകള്‍ പ്രകാരമാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, കോഴ്‌സ്, കോളേജ്, കാറ്റഗറി, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍ മെമ്മോയിലുണ്ടാകും

KEAM 2025 First Allotment: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് എത്തി; ഇനി എന്തൊക്കെ ചെയ്യണം?

കീം 2025

Updated On: 

21 Jul 2025 | 09:57 PM

ഞ്ചിനീയറിങ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ അലോട്ട്‌മെന്റ് ലഭ്യമാണ്. ജൂലൈ 25ന് രാവിലെ 11 മണിയ്ക്കകം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്ക്കണം. അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് ഓണ്‍ലൈനിലൂടെയോ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകളിലൂടെയോ ഒടുക്കാം. ജൂലൈ 11 മുതല്‍ 18 വരെ ഓണ്‍ലൈനായി ലഭിച്ച ഓപ്ഷനുകള്‍ പ്രകാരമാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.

ജൂലൈ 11 മുതല്‍ 18 വരെ ഓണ്‍ലൈനായി ലഭിച്ച ഓപ്ഷനുകള്‍ പ്രകാരമാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, കോഴ്‌സ്, കോളേജ്, കാറ്റഗറി, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍ മെമ്മോയിലുണ്ടാകും.

നിശ്ചിത സമയപരിധിക്കകം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് നല്‍കാത്ത വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാക്കും. റദ്ദാക്കുന്ന ഓപ്ഷനുകള്‍ പിന്നീട് ലഭ്യമാകില്ല. ആദ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതില്ലെന്ന് പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ വ്യക്തമാക്കി.

Read Also: UGC-NET Result 2025: യുജിസി-നെറ്റ് ഫലം നാളെയോ? എവിടെ എപ്പോൾ അറിയാം; ലിങ്കിനായി ക്ലിക്ക് ചെയ്യൂ

ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ കീഴിലുള്ള സര്‍ക്കാര്‍, എഞ്ചിനീയറിങ് കോളേജുകളിലേക്ക് അലോട്ട്‌മെന്റ് കിട്ടിവര്‍ ട്യൂഷന്‍ ഫീസിനോടൊപ്പം ആയിരം രൂപ കോഷന്‍ ഡിപ്പോസിറ്റായി നല്‍കണം. എസ്‌സി, എസ്ടി, ഒഇസി വിഭാഗങ്ങള്‍ ഒഴികെയുള്ളവരാണ് ഇത് നല്‍കേണ്ടത്.

ട്യൂഷന്‍ ഫീ വേവര്‍ സ്‌കീമിന് കീഴില്‍ അലോട്ട്‌മെന്റ് കിട്ടിയവര്‍ പ്രവേശനത്തിന് ടോക്കണ്‍ ഫീസായി 500 രൂപ നല്‍കണം. ഈ സ്‌കീമില്‍ തുടരുന്നവര്‍ക്ക് ഈ ഫീസ് തിരികെ നല്‍കും. ഹെല്‍പ്‌ലൈന്‍ നമ്പര്‍: 0471 – 2332120, 2338487

Related Stories
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം