KEAM Rank List 2025: എഞ്ചിനീയറിങ് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് ജൂണ്‍ 10നോ? സാധ്യതകള്‍ ഇങ്ങനെ

KEAM Rank List 2025 Expected Soon: പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പ്ലസ്ടു മാര്‍ക്ക് പരിശോധിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. നാളെ വൈകിട്ട് ആറു മണി വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാന്‍ അവസരമുള്ളത്

KEAM Rank List 2025: എഞ്ചിനീയറിങ് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് ജൂണ്‍ 10നോ? സാധ്യതകള്‍ ഇങ്ങനെ

KEAM

Published: 

09 Jun 2025 | 12:24 PM

ഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടനെത്തുമെന്ന പ്രതീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍. റാങ്ക് ലിസ്റ്റ് നാളെ (ജൂണ്‍ 10) എത്തുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം ശക്തമാണ്. ചില മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നാളെ റാങ്ക് ലിസ്റ്റ് പുറത്തുവരുമെന്ന പ്രചരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല. നിലവില്‍ റാങ്ക് ലിസ്റ്റ് എന്ന് പുറത്തുവിടുമെന്ന് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തുവന്നിട്ടില്ല. എങ്കിലും റാങ്ക് ലിസ്റ്റ് ഉടന്‍ പുറത്തുവരാനാണ് സാധ്യത. ഈ മാസം പകുതിയോടെ റാങ്ക് ലിസ്റ്റ് ലഭ്യമായേക്കാം.

അതേസമയം, പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പ്ലസ്ടു മാര്‍ക്ക് പരിശോധിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. നാളെ വൈകിട്ട് ആറു മണി വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാന്‍ അവസരമുള്ളത്.

cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KEAM 2025-Canddiate Portal’ എന്ന ലിങ്ക് വഴി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാം. ഇതിനായി ലിങ്കില്‍ അപേക്ഷാ നമ്പറും, പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ഹോം പേജിലെ ‘+2 Mark Verification for Engg’ എന്ന ഓപ്ഷന്‍ വഴി മാര്‍ക്കിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം.

Read Also: UPSC CSE Prelims Result 2025: യുപിഎസ്‌സി പരീക്ഷ ഫലം വന്നതിന് ശേഷം ചെയ്യേണ്ടത് എന്ത്? ഇക്കാര്യങ്ങൾ മറക്കരുത്

നാളെ വൈകുന്നേരം ആറിനുള്ളില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഓണ്‍ലൈനായി മാര്‍ക്ക് വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാത്തവരുടെയും, തിരുത്തലുകള്‍ ആവശ്യമായിരുന്നിട്ടും അത് നടത്താത്തവരുടെയും നിലവിലെ മാര്‍ക്കുകള്‍ അതേ പോലെ റാങ്ക് ലിസ്റ്റിനായി പരിഗണിക്കും. പ്രവേശനസമയത്ത് ഇതില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ അഡ്മിഷന്‍ നഷ്ടപ്പെട്ടേക്കാം.

Loading...
Unable to load recommendations.
Follow Us
Related Stories
8th Pay Commission GK: എട്ടാം ശമ്പള കമ്മീഷനെ കുറിച്ച് എന്തറിയാം? പഠിക്കേണ്ടതും മനസിലാക്കേണ്ടതുമായ കാര്യങ്ങള്‍
Railway Job Update: റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം: 1,599 അപ്രൻ്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം
Kerala Plus One Improvement Exam 2026: ഇനി പഠിച്ച് തുടങ്ങാം! പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈം ടേബിള്‍ ഇതാ
എസ്ബിഐയിൽ മികച്ച അവസരം! ജൂനിയർ അസോസിയേറ്റ് നിയമനം; മാസം 46,000 രൂപ ശമ്പളത്തിൽ ജോലി നേടാം
Kerala High Court Recruitment: പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി; ഗാർഡനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Plus One Improvement Exam: സമാധാനത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി