AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KEAM Rank List 2025: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് കാത്തിരിക്കുകയാണോ? നിര്‍ണായക അറിയിപ്പ്, ഇക്കാര്യം ശ്രദ്ധിക്കണം

kerala Engineering Examination Rank List 2025: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിശോധനയ്ക്കായി ലഭ്യമാക്കി. ജൂണ്‍ 10 വൈകിട്ട് ആറു മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാം

KEAM Rank List 2025: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് കാത്തിരിക്കുകയാണോ? നിര്‍ണായക അറിയിപ്പ്, ഇക്കാര്യം ശ്രദ്ധിക്കണം
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 08 Jun 2025 08:10 AM

ഞ്ചിനീയറിങ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/തത്തുല്യം) മാര്‍ക്ക് പരിശോധനയ്ക്കായി ലഭ്യമാക്കി. ജൂണ്‍ 10 വൈകിട്ട് ആറു മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാം. അപ്‌ലോഡ് ചെയ്ത മാര്‍ക്ക് ലിസ്റ്റുകളില്‍ അപാകതകളുണ്ടെങ്കില്‍ അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കുകള്‍ പരിശോധിക്കുമ്പോള്‍ കാണാനാകില്ല. അവര്‍ നിശ്ചിത സമയത്തിനുള്ളില്‍ അപാകതയില്ലാത്ത് മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യണം. അല്ലാത്ത പക്ഷം ഈ വിദ്യാര്‍ത്ഥികളുടെ നിലവില്‍ ലഭ്യമായ മാര്‍ക്കുകള്‍ ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. എന്നാല്‍ ഈ വിദ്യാര്‍ത്ഥികളുടെ റാങ്ക് തടഞ്ഞുവയ്ക്കുകയും ചെയ്യും.

ജൂണ്‍ 10 വൈകുന്നേരം ആറിനുള്ളില്‍ ലഭിക്കുന്ന മാര്‍ക്ക് വിശദാംശങ്ങള്‍ പ്രകാരമാകും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. മാര്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാത്തവരുടെയും, തിരുത്തലുകള്‍ ആവശ്യമുണ്ടായിട്ടും നടത്താത്തവരുടെയും നിലവിലെ മാര്‍ക്കുകള്‍ റാങ്ക് ലിസ്റ്റിനായി തയ്യാറാക്കും. ഒന്നിലേറെ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ട വിദ്യാര്‍ത്ഥികള്‍ അവ സ്‌കാന്‍ ചെയ്ത് ഒരു പിഡിഎഫ് ആക്കി അപ്‌ലോഡ് ചെയ്യണം.

എന്നാല്‍ റാങ്ക് ലിസ്റ്റിന് ഉപയോഗിച്ച മാര്‍ക്കുകളടക്കമുള്ള വിശദാംശങ്ങള്‍ അഡ്മിഷന്റെ സമയത്ത് കോളേജ് അധികൃതര്‍ പരിശോധിക്കും. വിവരങ്ങളില്‍ വ്യത്യാസമുണ്ടെങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നഷ്ടപ്പെടും. സംശയങ്ങള്‍ക്ക് 0471 – 2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളുടെ സേവനം തേടാം.

Read Also: Kerala Plus One Admission 2025: പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഒമ്പതിന്, എപ്പോൾ അറിയാം, ഒഴിവുള്ളത് 96,108 സീറ്റുകൾ

മാര്‍ക്കുകള്‍ എങ്ങനെ പരിശോധിക്കാം?

  1. cee.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യമുള്ളത്‌
  2. ഈ വെബ്‌സൈറ്റിലെ ‘KEAM 2025-Canddiate Portal’ എന്ന ലിങ്കില്‍ അപേക്ഷ നമ്പറും, പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യണം
  3. ‘+2 Mark Verification for Engg’ എന്ന മെനു ക്ലിക്ക് ചെയ്യണം
  4. ഈ മെനു വഴി വിശദാംശങ്ങള്‍ പരിശോധിക്കാം
  5. തിരുത്തലുകള്‍ ആവശ്യമില്ലെങ്കില്‍ ഓരോ വിവരങ്ങള്‍ക്കും ‘No Change’ നേരെയുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ‘Verified and Found correct’ എന്ന ബട്ടനും ക്ലിക്ക് ചെയ്യണം
  6. തിരുത്തലുകള്‍ വേണമെങ്കില്‍ ‘Change Required’ ബട്ടണ്‍ ക്ലിക്ക് ചെയ്യണം
  7. തിരുത്തലുകള്‍ക്ക് ശേഷം ‘Verified and found Mismatch’ ബട്ടണും ക്ലിക്ക് ചെയ്യണം
  8. തിരുത്തലുകളെ സാധൂകരിക്കുന്ന മാര്‍ക്ക് ലിസ്റ്റുകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ അപ്‌ലോഡ് ചെയ്യണം