AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UGC NET June 2025: യുജിസി നെറ്റിന് തയ്യാറെടുക്കുകയാണോ? വിഷയാടിസ്ഥാനത്തിലുള്ള ഷെഡ്യൂൾ ഡൗൺലോഡ് ചെയ്യാം ഇങ്ങനെ

UGC NET June 2025 Admit Card: ജൂണിൽ യുജിസി നെറ്റ് എഴുതുന്ന ഉദ്യോഗാർത്ഥികളെയാണ് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി പരി​ഗണിക്കുക. പരീക്ഷാ കേന്ദ്രം അടക്കമുള്ള മറ്റ് വിവരങ്ങൾ പരീക്ഷ നടക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

UGC NET June 2025: യുജിസി നെറ്റിന് തയ്യാറെടുക്കുകയാണോ? വിഷയാടിസ്ഥാനത്തിലുള്ള ഷെഡ്യൂൾ ഡൗൺലോഡ് ചെയ്യാം ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 08 Jun 2025 09:07 AM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) 2025 ജൂണിലെ യു‌ജി‌സി-നെറ്റ് പരീക്ഷയുടെ വിഷയാടിസ്ഥാനത്തിലുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2025 ജൂൺ 25 മുതൽ ജൂൺ 29 വരെയാണ് പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സി‌ബി‌ടി) മോഡിലാണ് പരീക്ഷകൾ. 85 വിഷയങ്ങളുടെയും വിഷയാടിസ്ഥാനത്തിലുള്ള ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിൽ ഇവ ലഭ്യമാണ്.

ജൂണിൽ യുജിസി നെറ്റ് എഴുതുന്ന ഉദ്യോഗാർത്ഥികളെയാണ് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി പരി​ഗണിക്കുക. പരീക്ഷാ കേന്ദ്രം അടക്കമുള്ള മറ്റ് വിവരങ്ങൾ പരീക്ഷ നടക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

പരീക്ഷ ആരംഭിക്കുന്നതിന് ഏകദേശം 10 ദിവസം മുമ്പ് അഡ്മിറ്റ് കാർഡുകൾ എൻ‌ടി‌എഔദ്യോഗിക വെബ്‌സൈറ്റായ https://ugcnet.nta.ac.in-ൽ പ്രസിദ്ധീകരിക്കുന്നതാണ് പതിവ്. അപ്‌ഡേറ്റുകൾക്കും പ്രധാനപ്പെട്ട നിർദ്ദേശങ്ങൾക്കുമായി ഉദ്യോഗാർത്ഥികൾ പതിവായി വെബ്‌സൈറ്റ് പരിശോധിക്കേണ്ടതാണ്.

ജൂൺ 25 മുതൽ ജൂൺ 29 വരെ അഞ്ച് ദിവസത്തേക്ക് നടക്കുന്ന പരീക്ഷ സിബിടി മോഡിലാണ് നടക്കുന്നത്. പരീക്ഷാ ദിവസം എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ, പരീക്ഷാ തീയതി, സമയം, പരീക്ഷാകേന്ദ്രം എന്നിവയുൾപ്പെടെ അഡ്മിറ്റ് കാർഡിലെ എല്ലാ വിശദാംശങ്ങളും പരിശോധിക്കേണ്ടത് നിർബന്ധമാണ്.

യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് 2025 എങ്ങനെ ഡൗൺലോഡ് ചെയ്യാം

  1. ഘട്ടം 1: https://ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  2. ഘട്ടം 2: ‘UGC NET ജൂൺ 2025 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക’ എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. ഘട്ടം 3: അപേക്ഷാ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങൾ നൽകുക.
  4. ഘട്ടം 4: അഡ്മിറ്റ് കാർഡ് ആക്‌സസ് ചെയ്യുന്നതിന് ഈ വിവരം സമർപ്പിക്കുക.
  5. ഘട്ടം 5: ഭാവി ആവശ്യങ്ങൾക്കായി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.