UPSC CSE Prelims Result 2025: യുപിഎസ്‌സി പരീക്ഷ ഫലം വന്നതിന് ശേഷം ചെയ്യേണ്ടത് എന്ത്? ഇക്കാര്യങ്ങൾ മറക്കരുത്
UPSC CSE Prelims Result 2025 Latest Update: സിഎസ്‌ഇ പ്രിലിമിനറി 2025 ഫലങ്ങളുടെ കൃത്യമായ തീയതി യുപിഎസ്‌സി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുൻ വർഷങ്ങളിലെ പ്രഖ്യാപനം നോക്കിയാൽ ജൂൺ ആദ്യം തന്നെ ഫലമറിയാം. ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പരിശോധിക്കാൻ സാധിക്കുക.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ ഫലം ജൂൺ 14ഓടെ പ്രഖ്യാപിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മെയ് 25-ന് നടത്തിയ പരീക്ഷ, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തസ്തികകൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഉന്നത പദവികളിലേക്കുള്ള ആദ്യ ഘട്ട പ്രക്രിയയാണ്.
മുൻ വർഷങ്ങളിലെ ട്രെൻഡുകൾ കണക്കാക്കിയാൽ, പരീക്ഷാ തീയതി കഴിഞ്ഞ് 15 മുതൽ 20 ദിവസങ്ങൾക്കുള്ളിൽ ഫലങ്ങൾ പുറത്തുവിടുകയാണ് പതിവ്. ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പരിശോധിക്കാൻ സാധിക്കുക. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ അടുത്തതായി ഓഗസ്റ്റ് 22-ന് ആരംഭിക്കാൻ പോകുന്ന മെയിൻസ് പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോം-I (DAF-I) സമർപ്പിക്കണം.
പ്രിലിമിനറി പരീക്ഷയിൽ ജനറൽ സ്റ്റഡീസ് പേപ്പർ I, സിഎസ്എടി എന്നിങ്ങനെ രണ്ട് ഒബ്ജക്റ്റീവ്-ടൈപ്പ് പേപ്പറുകളാണ് ഉണ്ടായിരുന്നത്. ഫല പ്രഖ്യാപനത്തിന് ശേഷം ഉദ്യോഗാർത്ഥികൾ മെയിൻസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കേണ്ടതാണ്. ഭൂമിശാസ്ത്ര വിഷയങ്ങൾ, സമകാലിക കാര്യങ്ങൾ, പരിസ്ഥിതി, സാമ്പത്തിക വികസനം എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് കൂടുതൽ പരിഗണന നൽകേണ്ടതുണ്ട്. ഒരു ചോദ്യത്തിന് കൂടുതൽ സമയം ചെലവഴിക്കുന്ന പ്രവണത ഒഴിവാക്കുക.
ഉദ്യാഗാർത്ഥികൾക്കായി വിദഗ്ധർ ശുപാർശ ചെയ്യുന്ന പുസ്തകങ്ങളിൽ സവീന്ദ്ര സിങ്ങിന്റെ -ഫിസിക്കൽ ജിയോഗ്രഫി, മജിദ് ഹുസൈന്റെ -ഹ്യൂമൻ ജിയോഗ്രഫി, എൻസിഇആർടി ജിയോഗ്രഫി പാഠപുസ്തകങ്ങൾ എന്നിവ ഉൾപ്പെടുന്നു. മനഃപാഠമാക്കുന്നത് ഒഴിവാക്കുക. സിഎസ്‌ഇ പ്രിലിമിനറി 2025 ഫലങ്ങളുടെ കൃത്യമായ തീയതി യുപിഎസ്‌സി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുൻ വർഷങ്ങളിലെ പ്രഖ്യാപനം നോക്കിയാൽ ജൂൺ ആദ്യം തന്നെ ഫലമറിയാം.