KEAM 2026: കാത്തിരിപ്പിന് വിരാമം; കീം അഡ്മിറ്റ് കാര്‍ഡ് ഇന്ന് ലഭിക്കും; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

KEAM Admit Card will be available from April 8th: എന്‍ട്രന്‍സ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഇന്ന് ലഭ്യമാകും. ഏപ്രില്‍ ഒന്ന് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകുമെന്നായിരുന്നു പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിരുന്നത്. ഒരാഴ്ചയോളം വൈകിയാണ് അഡ്മിറ്റ് കാര്‍ഡ് എത്തുന്നത്. കാലതാമസം നേരിട്ടതിന്റെ കാരണം അവ്യക്തമാണ്.

KEAM 2026: കാത്തിരിപ്പിന് വിരാമം; കീം അഡ്മിറ്റ് കാര്‍ഡ് ഇന്ന് ലഭിക്കും; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

KEAM Admit Card 2026

Published: 

08 Apr 2026 | 09:46 AM

KEAM Admit Card Today: കീം അഡ്മിറ്റ് കാര്‍ഡ് ഇന്ന് എത്തും. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രില്‍ ഒന്ന് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകുമെന്നായിരുന്നു പ്രോസ്‌പെക്ടസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഒരാഴ്ചയോളം വൈകിയാണ് അഡ്മിറ്റ് കാര്‍ഡ് എത്തുന്നത്. കാലതാമസം നേരിട്ടതിന്റെ കാരണം വ്യക്തമല്ല.

ഏപ്രില്‍ 17-നാണ് പരീക്ഷ ആരംഭിക്കുന്നത്. 23-ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 13, 16, 24, 25 തീയതികള്‍ ബഫര്‍ ദിനമായി നിശ്ചയിച്ചിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കണം. അത് പൂര്‍ണമായും പാലിക്കുകയും വേണം. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ നടപടി നേരിടേണ്ടി വരും.

അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

  • cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • കാര്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക
  • അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക
  • പകര്‍പ്പ് സൂക്ഷിക്കുക

Also Read: KEAM Admit Card 2026: കീം അഡ്മിറ്റ് കാര്‍ഡ് ഇനിയും വൈകും; ലഭ്യമാകുന്നത് ഏപ്രില്‍ എട്ട്‌ മുതല്‍

ഉച്ചയ്ക്ക് രണ്ടിനാണ് പരീക്ഷ ആരംഭിക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് പരീക്ഷ അവസാനിക്കും. എക്‌സാം സെന്ററില്‍ 12 മണിക്ക് എത്തണം. 1.30-നാണ് ഹാളില്‍ പ്രവേശിപ്പിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ഇന്നലെ വരെ സാവകാശം നല്‍കിയിരുന്നു. ഷാര്‍ജ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുക്കുകയും, യാത്രാബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ സെന്റര്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നു.

അതുപോലെ കേരളത്തില്‍ കേന്ദ്രം തിരഞ്ഞെടുത്ത ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെയുള്ള കേന്ദ്രവും തിരഞ്ഞെടുക്കാന്‍ സൗകര്യം അനുവദിച്ചിരുന്നു. ഷാര്‍ജ കേന്ദ്രമായി തിരഞ്ഞെടുത്തവര്‍ക്ക് ബഹ്‌റൈനിലെയും, കുവൈത്തിലെയും കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇന്നലെ വരെ സാവകാശം അനുവദിച്ചിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ