KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?

KEAM 2026 application deadline is approaching: കീം 2026 പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജനുവരി 31 ന്‌ അവസാനിക്കും. ഇതുവരെ അപേക്ഷിക്കാത്തവര്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കണം. സമയപരിധി ഇനി നീട്ടുമോയെന്ന് വ്യക്തമല്ല.

KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?

KEAM 2026

Published: 

30 Jan 2026 | 05:35 PM

2026-27 അധ്യയന വർഷത്തെ കേരളത്തിലെ എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നാളെ (ജനുവരി 31) അവസാനിക്കും. ഇതുവരെ അപേക്ഷിക്കാത്ത വിദ്യാര്‍ത്ഥികള്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കണം. ഇനി സമയപരിധി നീട്ടുമോയെന്ന് വ്യക്തമല്ല. പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, ഓപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ ജനുവരി 31 നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം.

മറ്റ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യാന്‍ ഫെബ്രുവരി ഏഴ് വരെ സമയമുണ്ട്. നീറ്റ് എഴുതുന്നവരും ‘കീം 2026’ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദാംശങ്ങളും ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്ക് 0471- 2332120 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറിന്റെ സേവനം തേടാം. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തിക്കും.

Also Read: KEAM 2026: കീമിന്റെ ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും മറന്നുപോയോ? ടെന്‍ഷന്‍ വേണ്ട, കണ്ടുപിടിക്കാം

ഏതെങ്കിലും ഒരു കോഴ്‌സിനോ, എല്ലാ കോഴ്‌സുകളിേേലക്കുമുള്ള പ്രവേശനത്തിനോ ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. ഏപ്രില്‍ 17 മുതല്‍ 23 വരെയുള്ള തീയതികളിലായി എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ നടത്തും.ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാകും പരീക്ഷ.

കേരളത്തിലെ വിവിധ കേന്ദ്രങ്ങള്‍ക്കൊപ്പം, ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, യുഎഇ എന്നിവിടങ്ങളിലും പരീക്ഷ നടത്തും. ഏപ്രില്‍ 13, 16, 24, 25 തീയതികള്‍ ബഫര്‍ ദിനങ്ങളാണ്. അഡ്മിറ്റ് കാര്‍ഡുകള്‍ പിന്നീട് ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.

Related Stories
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ