KEAM 2026: ആയുര്‍വേദ, ഹോമിയോ കോഴ്‌സുകളിലെ മൂന്നാം അലോട്ട്‌മെന്റ്; പ്രവേശനം ഇന്ന് അവസാനിക്കും
KEAM 2026 Third Phase Allotment for Ayurveda, Homeopathy, Agriculture and Allied Courses: ഒക്ടോബര്‍ 29-ന് പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട സാധുവായ പരാതികള്‍ പരിഹരിച്ച ശേഷമാണ് അലോട്ട്‌മെന്റ് പുറത്തുവിട്ടത്. അഖിലേന്ത്യാ ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയവരെ ഒഴിവാക്കിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭിക്കും.

പ്രതീകാത്മക ചിത്രം
ആയുര്‍വേദം ഉള്‍പ്പെടെയുള്ള വിവിധ കോഴ്‌സുകളിലെ മൂന്നാം ഘട്ട അലോട്ട്‌മെന്റ് പുറത്തുവിട്ടു. ഹോമിയോ, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ ഓപ്പറേഷന്‍ & ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് & എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിഎസ്‌സി-എംഎസ്‌സി (ഇന്റഗ്രേറ്റഡ്) ബയോളജി, ബിഎസ്‌സി-എംഎസ്‌സി (ഇന്റഗ്രേറ്റഡ്) മൈക്രോബയോളജി, ബിഎസ്‌സി (ഹോണേഴ്‌സ്) ഹോര്‍ട്ടികള്‍ച്ചര്‍, ബിടെക് ബയോടെക്‌നോളജി (കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്) എന്നിവയാണ് മറ്റ് കോഴ്‌സുകള്‍. പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ഇന്നാണ് (നവംബര്‍ മൂന്ന്) പ്രവേശനം നേടാനുള്ള അവസാന തീയതി.
ഒക്ടോബര്‍ 29-ന് പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട സാധുവായ പരാതികള്‍ പരിഹരിച്ച ശേഷമാണ് അലോട്ട്‌മെന്റ് പുറത്തുവിട്ടത്. അഖിലേന്ത്യാ ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയവരെ ഒഴിവാക്കിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
എല്ലാം ഹോം പേജിലുണ്ട്!
അലോട്ട്‌മെന്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭിക്കും. ഹോം പേജില്‍ നിന്ന് അപേക്ഷകര്‍ അലോട്ട്‌മെന്‍ര് മെമ്മോയുടെ പ്രിന്റൗട്ടെടുക്കണം. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് കിട്ടിയ കോളേജ്, കാറ്റഗറി, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍ ഈ മെമ്മോയിലുണ്ടാകും.
അലോട്ട്‌മെന്റ് കിട്ടിയവര്‍ക്ക് ഹോം പേജില്‍ നിന്ന് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്‌തെടുക്കാം. അഡ്മിഷന്‍ സമയത്ത് ഡാറ്റാ ഷീറ്റ്, മെമ്മോ, മറ്റ് രേഖകള്‍ എന്നിവ കോളേജ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം. മെമ്മോയില്‍ കാണിച്ചിട്ടുള്ള മുഴുവന്‍ ഫീസും അടച്ച് ഇന്ന് വൈകുന്നേരം നാലു മണിക്കുള്ളില്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ ഹാജരായി അഡ്മിഷന്‍ നേടണം.
അലോട്ട്‌മെന്റ് ലഭിക്കുന്ന എസ്‌സി, എസ്ടി, ഒഇസി, മത്സ്യത്തൊഴിലാളികളുടെ മക്കള്‍, ഒഇസിക്ക് ലഭ്യമായ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായ സമുദായത്തില്‍പ്പെട്ടവര്‍ ബാധകമായ സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അര്‍ഹരായവര്‍, ശ്രീ ചിത്രാഹോം, ജുവനൈല്‍ഹോം, നിര്‍ഭയഹോം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പ്രവേശന സമയത്ത് ട്യൂഷന്‍ ഫീസ് അടയ്‌ക്കേണ്ട. സ്വകാര്യ സ്വാശ്രയ ആയുഷ് കോളേജുകളില്‍ മാനേജ്‌മെന്റ് സീറ്റുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ഈ വിദ്യാര്‍ത്ഥികള്‍ ഫീസ് ആനുകൂല്യത്തിന് അര്‍ഹരായിരിക്കില്ല.
മൂന്നാം അലോട്ട്‌മെന്റിന് ശേഷം വരുന്ന ഒഴിവുകള്‍ സ്‌ട്രേ വേക്കന്‍സി ഫില്ലിങിലൂടെ നികത്തും. സ്‌ട്രേ വേക്കന്‍സി ഫില്ലിങ് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ പിന്നീട് പുറത്തുവിടും. നിശ്ചിത സമയപരിധിക്കുള്ളില്‍ അഡ്മിഷന്‍ നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും. ഒപ്പം പെനാല്‍റ്റിയും ബാധകമായിരിക്കും.
English Summary
CEE Kerala released the KEAM 2026 third-phase allotment results. This allotment covers Ayurveda, Homeopathy, Agriculture, Veterinary, and other allied medical courses. Allotted candidates must print their allotment memo and data sheet from the official candidate portal. Selected students must pay the required fee and report to their colleges by November 3, 2026.