KEAM 2026: ഫാര്‍മസി രണ്ടാം അലോട്ട്‌മെന്റ് പുറത്ത്; അഡ്മിഷന് ഇനി രണ്ട് ദിവസം
KEAM B Pharm 2nd phase stray vacancy allotment: അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അവരുടെ ഹോം പേജില്‍ നിന്ന് ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അഡ്മിഷന്‍ സമയത്ത് ഡാറ്റാഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, ബാധകമായ മറ്റ് രേഖകള്‍ എന്നിവ കോളേജ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് കിട്ടിയ കോളേജ്, കാറ്റഗറി, ഫീസ് വിവരങ്ങള്‍ എന്നിവ മെമ്മോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫാര്‍മസി കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പ്രകാരമുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഇന്ന് മുതല്‍ ഒക്ടോബര്‍ ഏഴിന് വൈകുന്നേരം നാലു മണി വരെ അതത് കോളേജുകളില്‍ പ്രവേശനം നേടാം. cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ലഭ്യമാണ്. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭിക്കും. അലോട്ട്‌മെന്റ് കിട്ടിയവര്‍ ഹോം പേജില്‍ നിന്ന് മെമ്മോയുടെ പ്രിന്റൗട്ടെടുക്കണം. മെമ്മോയുടെ പകര്‍പ്പ് പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെക്കണം.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അവരുടെ ഹോം പേജില്‍ നിന്ന് ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അഡ്മിഷന്‍ സമയത്ത് ഡാറ്റാഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, ബാധകമായ മറ്റ് രേഖകള്‍ എന്നിവ കോളേജ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം.
വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് കിട്ടിയ കോളേജ്, കാറ്റഗറി, ഫീസ് വിവരങ്ങള്‍ എന്നിവ മെമ്മോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ട ഫീസ് ഒക്ടോബര്‍ ഏഴിന് വൈകുന്നേരം മൂന്ന് മണിക്കുള്ളില്‍ ഓണ്‍ലൈനായി അടയ്ക്കണം.
പ്രധാന തീയതികള്‍
- അഡ്മിഷന്‍ ആരംഭിച്ച തീയതി: ഒക്ടോബര്‍ അഞ്ച്
- ഫീസ് അടയ്‌ക്കേണ്ടത്: ഒക്ടോബര്‍ ഏഴിന് വൈകുന്നേരം മൂന്ന് വരെ
- അഡ്മിഷന്‍ അവസാനിക്കുന്നത്: ഒക്ടോബര്‍ ഏഴിന് വൈകുന്നേരം നാലു വരെ
നിശ്ചിത സമയപരിധിക്കുള്ളില്‍ ബാധകമായ ഫീസ് അടച്ച് കോളേജുകളില്‍ അഡ്മിഷന്‍ നേടാത്തവരുടെ ഈ ഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മെന്റും, മുന്‍ ഘട്ടത്തിലെ അലോട്ട്‌മെന്റും നഷ്ടമാകും. അഡ്മിഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്ക് അലോട്ട്‌മെന്റ് കിട്ടിയ കോളേജുമായി വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടണം. ഹെല്‍പ്‌ലൈന്‍ നമ്പര്‍: 0471-2332120, 2338487
Also Read: Government Jobs 2026: അവസരം കൈവിട്ടു പോകരുത്; SBI, RRB, UPSC അപേക്ഷ നൽകാൻ ഏതാനും ദിവസങ്ങൾ മാത്രം
ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം
അതേസമയം, വിവിധ മെഡിക്കല്‍, മെഡിക്കല്‍ അലൈഡ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി. നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കാന്‍ താത്പര്യപ്പെടുന്നവര്‍ ‘കണ്‍ഫേം’ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.
ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കല്‍ എന്നിവയ്ക്ക് ഒക്ടോബര്‍ എട്ടിന് വൈകുന്നേരം അഞ്ച് വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ സൗകര്യം ലഭ്യമാണ്. വിശദാംശങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
English Summary
CEE Kerala has published the KEAM 2026 B.Pharm second phase stray vacancy allotment on its official website. Allotted candidates can download their Allotment Memo and Data Sheet directly from the candidate portal. Online fee payments to CEE must be completed by October 7, 2026, up to 3:00 PM. Candidates must report and join their allotted colleges before 4:00 PM on October 7, 2026.