KEAM 2026: കീം 2026 ഇതാ എത്തിപ്പോയി; എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത് ഈ തീയതി മുതല്‍

KEAM 2026 application process will begin on January 5: കീം 2026ന് അപേക്ഷിക്കേണ്ട തീയതി പുറത്ത്. ജനുവരി അഞ്ച് മുതല്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വളരെ നേരത്തെയാണ് നടപടിക്രമങ്ങള്‍

KEAM 2026: കീം 2026 ഇതാ എത്തിപ്പോയി; എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത് ഈ തീയതി മുതല്‍

KEAM 2026

Updated On: 

09 Jan 2026 | 09:40 PM

കീം 2026 ന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കാനൊരുങ്ങി പ്രവേശനാ പരീക്ഷാ കമ്മീഷണര്‍. എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് നാളെ (ജനുവരി അഞ്ച്) മുതല്‍ അപേക്ഷിക്കാം. എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള 2026 ലെ പ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ ജനുവരി 31 വരെ അപേക്ഷിക്കാം. ജനുവരി 31 വൈകുന്നേരം അഞ്ച് മണി വരെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ ‘കീം 2026 ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍’ എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംശയങ്ങളുണ്ടെങ്കില്‍ 0471 2332120 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാം. അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നാളെ പുറത്തുവിടുന്ന പ്രോസ്പക്ടസില്‍ വിശദമായുണ്ടാകും.

പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികളില്‍ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന് അര്‍ഹരായവര്‍ ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം കാറ്റഗറി/സംവരണം/വരുമാനം തുടങ്ങിയവ തെളിയിക്കുന്നതിന് വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യണം.

Also Read: KEAM 2026: ഇനി പിഴയ്ക്കില്ല; മാര്‍ക്ക് സമീകരണത്തില്‍ തമിഴ്‌നാട് മോഡല്‍ പിന്തുടര്‍ന്ന് കേരളം; കീമില്‍ വരുന്നത് വലിയ മാറ്റം

റവന്യൂ അധികാരികളില്‍ നിന്ന് ഇതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ മുന്‍കൂറായി വാങ്ങി വയ്ക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. പഠനാവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ നിന്ന് നല്‍കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, തഹസില്‍ദാരില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസില്‍ നിന്നുള്ള സമുദായ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണ് അതത് സംവരണങ്ങള്‍ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കേണ്ടത്. വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും, ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ കീം 2026 ന്റെ പ്രോസ്‌പെക്ടസില്‍ ഉണ്ടാകും.

അപേക്ഷാ നടപടികള്‍ കഴിഞ്ഞ തവണത്തേതിന് (കീം 2025) സമാനമാകാനാണ് സാധ്യത. എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ് (ഹോമിയോ), ബിഎഎംഎസ് (ആയുര്‍വേദ), ബിഎസ്എംഎസ് (സിദ്ധ), ബിയുഎംഎസ് (യുനാനി) എന്നിവയാണ് മെഡിക്കല്‍ കോഴ്‌സുകള്‍.

ബിഎസ്‌സി (ഓണേഴ്‌സ്) അഗ്രികള്‍ച്ചര്‍, ബിഎസ്‌സി (ഓണേഴ്‌സ്) ഫോറസ്ട്രി, ബിഎസ്‌സി (ഓണേഴ്‌സ്) കോ-ഓപ്പറേഷന്‍ & ബാങ്കിങ്/ ബിഎസ്‌സി (ഓണേഴ്‌സ്) അഗ്രി ബിസിനസ് മാനേജ്‌മെന്റ്, ബിഎസ്‌സി (ഓണേഴ്‌സ്) ക്ലൈമറ്റ് ചെയ്ഞ്ച് & എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് (ബയോടെക്‌നോളജി) (കേരള കാര്‍ഷിക സര്‍വകലാശാല), വെറ്ററിനറി (ബിവിഎസ്എസി & എഎച്ച്), ഫിഷറീസ് (ബിവിഎസ്എസി) എന്നിവയാണ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍.

ബിടെക് കോഴ്സുകൾ (കേരള സാങ്കേതിക സർവ്വകലാശാല, കേരള സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ബിടെക് അഗ്രികൾച്ചർ എഞ്ചിനീയറിംഗ്, ബിടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകൾ, കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബിടെക് ഡയറി ടെക്നോളജി, ബിടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകൾ. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസിന്റെ കീഴിലുള്ള ബിടെക് ഫുഡ് ടെക് നോളജി കോഴ്സ് ഉൾപ്പെടെ) എഞ്ചിനീയറിങ് കോഴ്‌സില്‍ ഉള്‍പ്പെടുന്നു. ബിഫാം ഫാര്‍മസി കോഴ്‌സിലും, ബിആര്‍ക്ക് ആര്‍ക്കിടെക്ചര്‍ കോഴ്‌സിലും ഉള്‍പ്പെടുന്നു.

ഇത്തവണ വളരെ നേരത്തെ

കീം 2025 നെ അപേക്ഷിച്ച് കീം 2026 അപേക്ഷാ നടപടികള്‍ വളരെ നേരത്തെയാണ് ആരംഭിക്കുന്നത്. കഴിഞ്ഞ തവണ ഫെബ്രുവരി 20 മുതലാണ് അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയത്. ഇത്തവണ ഒരു മാസത്തിലും നേരത്തെ അപേക്ഷാ നടപടികള്‍ ആരംഭിക്കുന്നു.

പരീക്ഷ, ഫലപ്രഖ്യാപനം, പ്രവേശനം അടക്കമുള്ള നടപടിക്രമങ്ങളും കഴിഞ്ഞ തവണത്തെക്കാള്‍ നേരത്തെ പ്രതീക്ഷിക്കാം. കഴിഞ്ഞ തവണ മാര്‍ക്ക് സമീകരണത്തില്‍ അടക്കം നേരിട്ട പ്രശ്‌നങ്ങള്‍ മൂലം പ്രവേശന നടപടികളില്‍ കാലതാമസം നേരിട്ടിരുന്നു. ഇത്തവണ അപാതകള്‍ പരിഹരിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയാണ് ലക്ഷ്യം.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ