KEAM 2026: മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിന് പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

How to Apply Fresh or Add Medical & Allied Courses in KEAM 2026 Application Portal : മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നതിനും, കോഴ്‌സുകള്‍, സംവരണ ക്ലെയിമുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ അവസരം.

KEAM 2026: മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിന് പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

പ്രതീകാത്മക ചിത്രം

Published: 

25 Jul 2026 | 06:38 PM

മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നതിനും, കോഴ്‌സുകള്‍, സംവരണ ക്ലെയിമുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. 2026-27 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്കാണ് അവസരം. കീം 2026-ലൂടെ എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകള്‍ എന്നിയിലേതെങ്കിലും കോഴ്‌സുകള്‍ക്ക് ഇതിനകം അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കാം.

എന്‍ടിഎ നടത്തിയ നീറ്റ് യുജി 2026 പരീക്ഷ എഴുതി യോഗ്യത നേടിയവര്‍ക്ക് മെഡിക്കല്‍ കോഴ്‌സിന് അപേക്ഷിക്കാം. പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും, ഇതിനകം അപേക്ഷിച്ചവര്‍ക്ക് കോഴ്‌സുകളോ ക്ലെയിമുകളോ കൂട്ടിച്ചേര്‍ക്കുന്നതിനും ജൂലൈ 27-ന് രാവിലെ 11 വരെ അവസരമുണ്ട്.

എങ്ങനെ അപേക്ഷ സമര്‍പ്പിക്കാം?

www.cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കീം 2026-ലൂടെ നേരത്തെ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷകളൊന്നും സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് മാത്രമാണിത്. നേരത്തെ അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും അപേക്ഷ സമര്‍പ്പിച്ചാല്‍ പുതിയ അപേക്ഷ നിരസിക്കപ്പെടും.

പുതുതായി മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിന്, പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ ‘കീം 2026 ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കിയതിനുശേഷം ലഭിക്കുന്ന അക്‌നോളജ്‌മെന്റ് പേജിന്റെ പ്രിന്റൗട്ട് അപേക്ഷകള്‍ സൂക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, മറ്റ് രേഖകള്‍ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല.

Also Read: UPSC Assistant Professor Posts: കേന്ദ്ര സർവീസിൽ അധ്യാപകനാകാം! യുപിഎസ്സി അപേക്ഷ ക്ഷണിച്ചു; കൂടുതലറിയാം

ക്ലെയിമുകള്‍ കൂട്ടിച്ചേര്‍ക്കേണ്ട വിധം:

നേരത്തെ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍/കാറ്റഗറി ക്ലെയിമുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് വെബ്‌സൈറ്റിലെ ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലി’ല്‍ പ്രവേശിക്കുക. തുടര്‍ന്ന് അപേക്ഷാ നമ്പറും, പാസ്‌വേഡും നല്‍കി വിദ്യാര്‍ത്ഥികള്‍ അവരുടെ ഹോം പേജില്‍ പ്രവേശിക്കണം. അതിനുശേഷം ‘ആഡ് കോഴ്‌സ്’ എന്ന മെനു ക്ലിക്ക് ചെയ്ത് മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കണം. ഇതിനായി പുതിയ അപേക്ഷ സമര്‍പ്പിക്കരുത്.

സംസ്ഥാനത്തെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം എന്‍ആര്‍ഐ, മൈനോറിറ്റി, കാറ്റഗറി ക്ലെയിമുകള്‍ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് പുതുതായി ക്ലെയിമുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അപ്‌ലോഡ് എന്‍ആര്‍ഐ ഡോക്യുമെന്റ്/അപ്‌ലോഡ് കാറ്റഗറി/മൈനോറിറ്റി എന്ന മെനു ക്ലിക്ക് ചെയ്ത് ക്ലെയിമുകള്‍ ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കാം.

പുതുതായി ക്ലെയിമുകള്‍ സമര്‍പ്പിക്കുന്നവര്‍ സാമുദായിക സംവരണം, ഇഡബ്ല്യുഎസ് ക്വാട്ട, എന്‍ആര്‍ഐ ക്വാട്ട, മൈനോറിറ്റി ക്വാട്ട എന്നിവ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കണം. പുതുതായി സമര്‍പ്പിക്കുന്ന അപേക്ഷകര്‍ക്കുള്ള ഫീസ് ഓണ്‍ലൈനായി ഒടുക്കണം. സംശയങ്ങള്‍ക്ക് 0471- 2332120 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറിന്റെ സഹായം തേടാം.

English Summary

CEE Kerala has opened a fresh application window for KEAM 2026 Medical and Allied courses. Existing registered candidates can log into the portal to add medical courses or reservation claims. Eligible NEET UG 2026 candidates can submit their online applications along with required certificates. All registrations, course additions, and document uploads must be completed through cee.kerala.gov.in.

Follow Us
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
തേനീച്ചയോ കടന്നലോ കുത്തിയാൽ ഉടൻ ചെയ്യേണ്ടത്!
എല്ലാവർക്കും ബീറ്റ്‌റൂട്ട് നല്ലതല്ല; ആരൊക്കെ നിയന്ത്രിക്കണം
കൊളസ്ട്രോൾ ഉള്ളവർ മീൻവറുത്തത് കഴിക്കാൻ പാടില്ലേ..?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി