KEAM 2026: എൻജിനീയറിങ് രണ്ടാം ഘട്ട, ആർക്കിടെക്ചർ ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം

KEAM 2026 Engineering and Architecture Allotments: സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, കാറ്റഗറി, ഫീസ് തുടങ്ങിയ വിവരങ്ങള്‍ അലോട്ട്‌മെന്റ് മെമ്മോയിലുണ്ടാകും.

KEAM 2026: എൻജിനീയറിങ് രണ്ടാം ഘട്ട, ആർക്കിടെക്ചർ ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Updated On: 

20 Jul 2026 | 08:21 PM

സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. http://www.cee.kerala.gov.in/ എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജിലുണ്ട്. പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, കാറ്റഗറി, ഫീസ് തുടങ്ങിയ വിവരങ്ങള്‍ അലോട്ട്‌മെന്റ് മെമ്മോയിലുണ്ടാകും. അലോട്ട്‌മെന്റ് കിട്ടിയവര്‍ ഹോം പേജില്‍ നിന്നും മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം.

അലോട്ട്‌മെന്റ് മെമ്മോ പിന്നീട് ലഭിക്കില്ല. അലോട്ട്‌മെന്റ് മെമ്മോയുടെ പകര്‍പ്പ് വിദ്യാര്‍ത്ഥികള്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് സൂക്ഷിച്ചുവെയ്ക്കണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അവരുടെ ഹോം പേജിലെ ‘ഡാറ്റ ഷീറ്റ്’ എന്ന മെനു ക്ലിക്ക് ചെയ്ത് അത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അഡ്മിഷന്‍ നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ എന്നിവയും, ബാധകമായ രേഖകളും കോളേജ് അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കണം.

എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക് പുതുതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് ഇന്ന് മുതല്‍ ജൂലൈ 24ന് ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയപരിധിക്കുള്ളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റായി ഒടുക്കണം. ജൂലൈ 24-ന് വൈകുന്നേരം നാലിനുള്ളില്‍ അഡ്മിഷന്‍ നേടണം. ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ക്ക് അലോട്ട്‌മെന്റ് ലഭിക്കുന്നവരും ഈ സമയപരിധിക്കുള്ളില്‍ ഫീസ് അടച്ച് പ്രവേശനം നേടണം.

പ്രത്യേകം ശ്രദ്ധിക്കുക

എഞ്ചിനീയറിങ് കോഴ്‌സിന് ഒന്നാം ഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ നിന്നും വ്യത്യസ്തമായ അലോട്ട്‌മെന്റ് രണ്ടാം ഘട്ടത്തില്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ അധിക തുക പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ അടയ്‌ക്കേണ്ടതുണ്ടെങ്കില്‍, മുകളില്‍ പറഞ്ഞ പ്രകാരം നിശ്ചിത തീയതിക്കുള്ളില്‍ ഒടുക്കി പ്രവേശനം നേടേണ്ടതാണ്. കോളേജുകളില്‍ അടയ്‌ക്കേണ്ട ഫീസ് അഡ്മിഷന്‍ സമയത്ത് ഒടുക്കണം.

നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസും, അധിക തുകയും (ബാധകമെങ്കില്‍) ഒടുക്കാത്തവരുടെയും, കോളേജുകളിലെത്തി എഞ്ചിനീയറിങ് കോഴ്‌സുകളില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാകും.

Also Read: Kerala Plus One Admission 2026: പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പുറത്ത്; പ്രവേശനം എപ്പോൾ അവസാനിക്കും?

പ്രവേശനത്തിനുള്ള സമയക്രമം

എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും മെമ്മോ പ്രകാരമുള്ള കോളേജുകളില്‍ ജൂലൈ 24-ന് വൈകുന്നേരം നാല് മണിക്കുള്ളില്‍ പ്രവേശനം നേടണം. അഡ്മിഷന്‍ നേടേണ്ട തീയതിയും, സമയവും അറിയാന്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജുമായി ബന്ധപ്പെടണം.

  • പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ട ഫീസ് ഒടുക്കേണ്ടത്: ജൂലൈ 20 മുതല്‍ ജൂലൈ 24ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ
  • പ്രവേശനം നേടേണ്ടത്: ജൂലൈ 24-ന് വൈകുന്നേരം നാലു മണിക്കുള്ളില്‍

അറിയിപ്പുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കണം. സംശയങ്ങള്‍ക്ക് 0471-2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ വിളിക്കാം.

English Summary

CEE Kerala has released the KEAM 2026 Phase 2 Engineering and Phase 1 Architecture allotments. Candidates can download their allotment memo and data sheet from cee.kerala.gov.in. Online fee payment must be completed by July 24, 2026, before 3:00 PM. Admitted students must report to their assigned colleges by 4:00 PM on July 24, 2026.

Follow Us
സന്ധി വേദന ഒഴിവാക്കാൻ കഴിക്കേണ്ടുന്നവ
രാവിലെയുള്ള മൂക്കടപ്പ് കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 7 ഭക്ഷണങ്ങള്‍?
വാഴപ്പഴം വളഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? പിന്നിലെ രഹസ്യമിതാ
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ