KEAM Admission 2025: കീം പ്രത്യേക സംവരണത്തിന് അപേക്ഷിക്കാനുള്ള സമയമായി
KEAM Special Reservation and Engineering Option Registration Underway: കീം റാങ്ക് ലിസ്റ്റ് വിവാദത്തിൻ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സർക്കാർ പ്രവേശന നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. എന്നാലും പ്രവേശന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ കമ്മ്യൂണിറ്റി, രജിസ്ട്രേഡ് ട്രസ്റ്റ് ക്വാട്ട പോലുള്ള സീറ്റുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഈ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കണം. ഇതിനായി അപേക്ഷകർ പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലാണ് എത്തേണ്ടത്. വെബ്സൈറ്റിലെ അപേക്ഷകരുടെ ഹോം പേജിൽ പ്രവേശിക്കണം ഇതിനായി.
പിന്നീട് കമ്മ്യൂണിറ്റി ക്വാട്ട പ്രൊഫോമ പ്രിന്റ് ഔട്ട് എടുക്കണം. തുടർന്ന് ഇവ ആവശ്യമായ രേഖകൾക്കൊപ്പം സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 17 വരെയാണ്. അന്ന് വൈകീട്ട് നാലുമണി വരെ അപേക്ഷിക്കാം. കോളേജുകളുടെ തരം തിരിച്ച പട്ടികയും വിശദവിവരങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
എഞ്ചിനീയറിങ് ഓപ്ഷൻ രജസ്ട്രേഷൻ തുടങ്ങി
കീം റാങ്ക് ലിസ്റ്റ് വിവാദത്തിൻ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സർക്കാർ പ്രവേശന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതൽ ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നാളെ കൂടി ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ കഴിയും രജിസ്റ്റർ ചെയ്യാത്തവരെ അലോട്മെന്റിന് പരിഗണിക്കില്ല.