AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CBSL Recruitment 2025: ജോലി അന്വേഷിക്കുകയാണോ? കാനറ ബാങ്കുകളിൽ ഇതാ അവസരം; അറിയാം ഒഴിവുകളും യോ​ഗ്യതയും

CBSL Recruitment 2025 Application Process: യോഗ്യത, അക്കാദമിക് പ്രകടനം, പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിനായി വിളിക്കും, അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

CBSL Recruitment 2025: ജോലി അന്വേഷിക്കുകയാണോ? കാനറ ബാങ്കുകളിൽ ഇതാ അവസരം; അറിയാം ഒഴിവുകളും യോ​ഗ്യതയും
Cbsl Recruitment Image Credit source: TV9 Marathi News
neethu-vijayan
Neethu Vijayan | Published: 16 Jul 2025 11:10 AM

ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്കായി കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് (സിബിഎസ്എൽ) എത്തിയിരിക്കുന്നു വലിയ അവസരവുമായി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.canmoney.in-ൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 35 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 31 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ), കമ്പനി സെക്രട്ടറി, കംപ്ലയൻസ് ഓഫീസർ, ഇൻസ്റ്റിറ്റ്യൂഷണൽ ഡീലർ, ജൂനിയർ ഓഫീസർ (കരാറിൽ), മാർക്കറ്റിംഗ് ഓഫീസർ, ഡിപിആർഎം ട്രെയിനി തുടങ്ങിയ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏതെങ്കിലും ബിരുദം കൈവശമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്.

എൽഎൽബി, ഐസിഡബ്ല്യുഎ, എൽഎൽഎം, എംബിഎ/പിജിഡിഎം, അല്ലെങ്കിൽ ഐസിഎഐ അംഗം തുടങ്ങിയ യോഗ്യതയുള്ളവർക്ക് ഒഴിവുകൾ പരിശോധിച്ച് അപേക്ഷിക്കാം. ഉദാഹരണത്തിന്, സിഎഫ്ഒ തസ്തികയിലേക്ക് സിഎ, ഐസിഡബ്ല്യുഎ, അല്ലെങ്കിൽ എംബിഎ (ഫിനാൻസ്) യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെയാണ് ആവശ്യം. മുംബൈ, ബെംഗളൂരു, തുടങ്ങിയ ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലായാണ് നിയമനം.

യോഗ്യത, അക്കാദമിക് പ്രകടനം, പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിനായി വിളിക്കും, അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. മൂന്ന് വർഷത്തെ കരാറിലാണ് ജൂനിയർ ഓഫീസർമാരെ നിയമിക്കുന്നത്. പ്രകടനത്തിന്റെയും കമ്പനി നയത്തിന്റെയും അടിസ്ഥാനത്തിൽ സ്ഥിരം നിയമനം ഉണ്ടാകും.

അപേക്ഷ സമർപ്പിക്കേണ്ടത്

  • ഔദ്യോഗിക വെബ്സൈറ്റായ www.canmoney.in സന്ദർശിക്കുക.
  • “കരിയേഴ്സ്” വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
  • CBSL റിക്രൂട്ട്മെന്റ് 2025-നുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്ത് ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കുക.
  • കൃത്യമായ വിശദാംശങ്ങൾ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ആവശ്യമെങ്കിൽ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കുക അല്ലെങ്കിൽ നിർദ്ദേശങ്ങൾക്കനുസരിച്ച് പൂരിപ്പിച്ച ഫിസിക്കൽ ഫോം അയയ്ക്കുക.
  • സമർപ്പിച്ച അപേക്ഷയുടെ ഒരു പകർപ്പ് പ്രിൻ്റെടുത്ത് സൂക്ഷിക്കുക.

അപേക്ഷകർക്ക് സാധുവായ ഒരു ഇമെയിൽ ഐഡി ഉണ്ടായിരിക്കണം, കാരണം റിക്രൂട്ട്മെന്റ് പ്രക്രിയയെക്കുറിച്ചുള്ള എല്ലാ ആശയവിനിമയങ്ങളും ആ ഐഡിയിലേക്ക് മാത്രമേ വരുകയുള്ളൂ.