AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SFI Education Bandh: ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐയുടെ വിദ്യാഭ്യാസ ബന്ദ്‌

SFI Education Bandh In Kerala On July 10: ആര്‍എസ്എസ് അജണ്ടയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെയും അദ്ദേഹം നിയമിച്ച വൈസ് ചാന്‍സിലറുടെയും മതവിരുദ്ധ നിലപാടിനെതിരെയുള്ള പ്രതിഷേധമാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കണ്ടതെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.

SFI Education Bandh: ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐയുടെ വിദ്യാഭ്യാസ ബന്ദ്‌
എസ്എഫ്‌ഐ കൊടി Image Credit source: SFI Facebook Page
shiji-mk
Shiji M K | Updated On: 10 Jul 2025 07:16 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എസ്എഫ്‌ഐയുടെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവി വത്കരിക്കുന്നതിന് ശ്രമിക്കുന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കെതിരെയും എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

ആര്‍എസ്എസ് അജണ്ടയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെയും അദ്ദേഹം നിയമിച്ച വൈസ് ചാന്‍സിലറുടെയും മതവിരുദ്ധ നിലപാടിനെതിരെയുള്ള പ്രതിഷേധമാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കണ്ടതെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുടയ്ക്കാനുള്ള ശ്രമമാണ് ആര്‍എസ്എസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും എം ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.

കേരള സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ഉള്‍പ്പെടെ 30 പേരെ കസ്റ്റഡിയിലെടുക്കുകയും റിമാന്‍ഡ് ചെയ്യുകയുമുണ്ടായിരുന്നു. റിമാന്‍ഡ് ചെയ്യപ്പെട്ടവരില്‍ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം എസ്‌കെ ആദര്‍ശ് ഉള്‍പ്പെടെ ഉണ്ടായിരുന്നു.

Also Read: SFI Strike: നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്; സ്കൂളുകൾക്ക് അവധിയുണ്ടാകുമോ?

കേസിലെ ഒന്നാം പ്രതി സഞ്ജീവാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചു, സര്‍വകലാശാലയിലെ ജീവനക്കാരെയും പോലീസുകാരെയും ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.