KSRTC SWIFT Recruitment 2025: 10-ാം ക്ലാസ് പാസായിട്ടുണ്ടോ? കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 അവസരങ്ങൾ, ഉടൻ അപേക്ഷിക്കാം
KSRTC SWIFT Driver cum Conductor Recruitment 2025: 10-ാം ക്ലാസ് പാസായവർക്കാണ് അവസരം. കരാർ അടിസ്ഥാനത്തിലുള്ള ജോലിയാണെന്നത് പ്രത്യേകം ഓർമ്മിക്കണം. അപേക്ഷിക്കുന്നവർക്ക് ഹെവി പാസഞ്ചർ വാഹനങ്ങളിൽ (30-ൽ അധികം സീറ്റുകളുള്ള വാഹനം) കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയം വേണമെന്നത് നിർബന്ധമാണ്.
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ-കം-കണ്ടക്ടർ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഇതിലേക്ക് 10-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. 600 അവസരങ്ങളുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
ആർക്കെല്ലാം അപേക്ഷിക്കാം
അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസായവർക്കാണ് അവസരം. കരാർ അടിസ്ഥാനത്തിലുള്ള ജോലിയാണെന്നത് പ്രത്യേകം ഓർമ്മിക്കണം. അപേക്ഷിക്കുന്നവർക്ക് ഹെവി പാസഞ്ചർ വാഹനങ്ങളിൽ (30-ൽ അധികം സീറ്റുകളുള്ള വാഹനം) കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയം വേണമെന്നത് നിർബന്ധമാണ്. കൂടാതെ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും കണ്ടക്ടർ ലൈസൻസും ഉണ്ടായിരിക്കണം ഓർക്കണം.
അപേക്ഷിക്കുന്നവർക്ക് 24 വയസ്സിനും 55 വയസ്സിനും ഇടയിൽ ആയിരിക്കണം പ്രായം. ഇത് അപേക്ഷിക്കുന്ന തിയതി അടിസ്ഥാനമാക്കി ശ്രദ്ധിക്കേണ്ടതാണ്. ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂൺ 10 ആണെന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ദിവസ വേതനം
ദിവസ വേതന നിരക്കിലാണ് ശമ്പളം ലഭിക്കുന്നത്. ഒരു ദിവസത്തെ കൂലി 715 രൂപയാണ്. അതായത് എട്ട് മണിക്കൂർ ജോലിക്കുള്ള കൂലിയാണിത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി KSRTC Swift-ന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.keralartc.com അല്ലെങ്കിൽ cmd.kerala.gov.in) സന്ദർശിക്കുക. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായി വായിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്.
കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണിത് എന്ന് എടുത്തു പറയുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർ 30,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവയ്ക്കേണ്ടി വരു ം എന്നതും പ്രത്യേകം ഓർക്കണം. എന്നാൽ ഈ നിയമം നിലവിലുള്ള KSRTC ജീവനക്കാർക്ക് ബാധകമല്ല.