Kerala School Holiday: കുട്ടികളേ… ഇനി സ്കൂൾ തുറക്കുന്നത് അടുത്ത വർഷം; ഇത്തവണ ന്യൂയറും ആഘോഷിക്കാലോ
Kerala Christmas School Holiday: സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം നീണ്ടത്. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23നാണ് അവസാനിച്ചത്.
തിരുവനന്തപുരം: കേരളത്തിൽ ക്രിസ്മസ് സ്കൂൾ അവധി ഡിസംബർ 23ാം തീയതി മുതലാണ് ആരംഭിച്ചത് (Kerala Christmas School Holiday). ഡിസംബർ 24 മുതൽ ജനുവരി നാല് വരെയാണ് ഇത്തവണ കുട്ടികൾക്ക് ക്രസ്മസ് പുതുവത്സര അവധി ലഭിച്ചിരിക്കുന്നത്. ക്രിസ്മസ് അവധിക്കൊപ്പം വാരാന്ത്യങ്ങളും കൂടി ഉൾപ്പെടുന്നതോടെ ഇത്തവണ കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് 12 ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.
ഇത്തവണ ക്രിസ്മസിനോടൊപ്പം ന്യൂയറും രക്ഷിതാക്കൾക്കും കുട്ടികൾക്കും ആഘോഷിക്കാനും. 12 ദിവസത്തെ അവധി ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കുട്ടികൾ. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം നീണ്ടത്. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23നാണ് അവസാനിച്ചത്.
ALSO READ: ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിന് തിരഞ്ഞെടുക്കുന്നത് ഈ സ്ഥലങ്ങൾ; കാരണം
പത്താംക്ലാസ് വരെയുള്ള പരീക്ഷകൾ 23ാം തീയതിയാണ് പൂർത്തിയായത്. ഇനി ജനുവരി അഞ്ചിന് സ്കൂൾ തുറക്കും. പ്ലസ് വൺ, പ്ലസ്ടുവിന്റെ ശേഷിക്കുന്ന ഓരോ പരീക്ഷകൾ ജനുവരി ആറാം തീയതി നടക്കും. പ്ലസ്ടു ഹിന്ദി ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്നു മാറ്റിവച്ച പരീക്ഷ സ്കൂൾ തുറന്നുവരുന്ന അഞ്ചാം തീയതി ഉച്ചയ്ക്ക് ശേഷം നടക്കും. ജനുവരി രണ്ടിന് മന്നം ജയന്തി അവധിയും തുടർന്നു വരുന്ന ശനിയും ഞായറും കൂടിചേർന്നാണ് അവധി ദൈർഘ്യം നീണ്ടത്.