BSF Constable Recruitment: ബിഎസ്എഫിൽ കായിക താരങ്ങൾക്ക് ജോലി നേടാം; ഒഴിവുകൾ, അപേക്ഷിക്കേണ്ട അവസാന തീയതി
BSF Constable GD Sports Quota Recruitment: താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://rectt.bsf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഡിസംബർ 27 മുതൽ നിങ്ങൾക്ക് അപേക്ഷിച്ച് തുടങ്ങാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 16 വരെയാണ്.
ബിഎസ്എഫിൽ കായിക താരങ്ങൾക്ക് ജോലി നേടാൻ അവസരം. സ്‌പോർട്‌സ് ക്വാട്ടയ്ക്ക് കീഴിലുള്ള കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://rectt.bsf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഡിസംബർ 27 മുതൽ നിങ്ങൾക്ക് അപേക്ഷിച്ച് തുടങ്ങാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 16 വരെയാണ്.
വിവിധ തസ്തികകളിലായി 549 ഒഴിവുകളാണ് ആകെയുള്ളത്. 18 മുതൽ 23 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യമാണ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 21,700 മുകൽ 69,100 രൂപ വരെ തസ്തികയ്ക്ക് അനുസരിച്ച് ശമ്പളം ലഭിക്കുന്നതാണ്. പെൺകുട്ടികൾക്കും അപേക്ഷിക്കാം.
ALSO READ: കെ ടെറ്റ് അപേക്ഷാത്തീയതി അവസാനിക്കുന്നു; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
15/01/2024 നും 15/01/2026 നും ഇടയിൽ അന്താരാഷ്ട്ര അല്ലെങ്കിൽ ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തതോ മെഡലുകൾ നേടിയതോ ആയ കായിക താരങ്ങൾക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള അവസരം. എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ബാധകമായ മറ്റ് എല്ലാ അലവൻസുകളും തിരഞ്ഞെടുക്കുന്ന ഓരോ ഉദ്യാഗാർത്ഥികൾക്കും ലഭിക്കുന്നതാണ്. പുരുഷൻ (ജനറൽ/യുആർ) 159 രൂപയും, പുരുഷൻ (ഒബിസി) 159 രൂപയുമാണ് അപേക്ഷാ ഫീസ്. സ്ത്രീകൾക്ക് ഫീസ് നൽകേണ്ടതില്ല. എസ്‌സി/എസ്ടി വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഫീസില്ല.
അപേക്ഷകളുടെ സൂക്ഷ്മപരിശോധന, ഡോക്യുമെന്റേഷൻ, ശാരീരിക പരിശോധന, മെറിറ്റ് ലിസ്റ്റ് തയ്യാറാക്കൽ, വിശദമായ മെഡിക്കൽ പരിശോധന തുടങ്ങിയ മാനദണ്ഡങ്ങളിലൂടെ മാത്രമാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ അടിസ്ഥാന പരിശീലനവും മറ്റ് നിർദ്ദിഷ്ട കോഴ്സുകളും പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.