AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus One Result 2024: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; എവിടെ അറിയാം

ഇക്കഴിഞ്ഞ മാർച്ച് ഒന്ന് മുതൽ 26 വരെയായിരുന്നു സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടന്നത്.

Kerala Plus One Result 2024: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; എവിടെ അറിയാം
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Neethu Vijayan
Neethu Vijayan | Published: 28 May 2024 | 06:01 PM

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയർസെക്കൻഡറി വകുപ്പിൻറെ വെബ്സൈറ്റിലാണ് പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് ഒന്ന് മുതൽ 26 വരെയായിരുന്നു സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടന്നത്.

ഇക്കഴിഞ്ഞ മെയ് ഒമ്പതിനാണ് പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെയാണിപ്പോൾ പ്ലസ് വൺ പരീക്ഷാ ഫലവും പ്രസിദ്ധീകരിച്ചിരിക്കുന്നത്. 78.69 ശതമാനമായിരുന്നു രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ വിജയ ശതമാനം.

ഇതിനിടെ, 2024 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലവും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷാഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.inൽ ലഭ്യമാണ്. മേയ് എട്ടാം തീയ്യതിയാണ് ഈ വ‍ർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചത്.

മെയ് 16 മുതലാണ് ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടി ആരംഭിച്ചത്. നിലവിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയമാണ്. മെയ് 29ന് ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെൻറ് ജൂൺ അഞ്ചിന് പ്രസിദ്ധീകരിക്കും. തുടർന്ന് പ്രവേശന നടപടികൾ പൂർത്തിയാക്കി ജൂൺ 24ന് സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.

പ്ലസ് വൺ പരീക്ഷാ ഫലം/ മാർക് ലിസ്റ്റ് എവിടെ അറിയാം

https://keralaresults.nic.in എന്ന വെബ്സൈറ്റിലൂടെയാണ് പ്ലസ് വൺ പരീക്ഷാ ഫലം അറിയാൻ സാധിക്കുക.

1. ഔദ്യോഗിക പോർട്ടലായ keralaresults സന്ദർശിക്കുക. (nic. ഇൻ.)

2. ഹോം പേജിലെ “DHSE ഒന്നാം വർഷ ഫലം 2024” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. അതിൽ വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.

4. ആവശ്യമായ വിശദാംശങ്ങൾ നൽകിയ ശേഷം, “സമർപ്പിക്കുക” എന്നതിൽ ക്ലിക്ക് ചെയ്യുക.

5. വിദ്യാർത്ഥിക്ക് അവരുടെ വിഷയാടിസ്ഥാനത്തിലുള്ള മാർക്ക്, മൊത്തം മാർക്കുകൾ, യോഗ്യതാ നില എന്നിവ പരിശോധിച്ച് ഭാവി റഫറൻസിനായി ഫലത്തിൻ്റെ പ്രിൻ്റൗട്ട് എടുക്കാം.