Kerala Plus One Result 2025: പ്ലസ് വൺ ഫലപ്രഖ്യാപന തീയതിയിൽ നേരിയ മാറ്റം; അറിയാം പുതുക്കിയ തീയതി
Kerala DHSE Plus One Result 2025 Date: ജൂണിൽ പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം മെയ് 28നാണ് റിസൽട്ട് പുറത്തുവിട്ടത്. അതുകൊണ്ട്, ഈ വർഷവും മെയിൽ ഫലപ്രഖ്യാപനം നടത്തുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കെയാണ് മന്ത്രി ഈ വിവരം അറിയിച്ചത്.
വിദ്യാർത്ഥികൾ കാത്തിരിക്കുന്ന പ്ലസ് വൺ പരീക്ഷാഫലം ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ജൂൺ മൂന്നിന് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ ഈ തീയതിയിൽ മാറ്റം വന്നിരിക്കുകയാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന അറിയിപ്പ് പ്രകാരം ജൂൺ രണ്ടിന് ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. വിശദവിവരങ്ങൾക്ക് വിദ്യാർത്ഥികൾക്ക് results.hse.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ജൂണിൽ പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം മെയ് 28നാണ് റിസൽട്ട് പുറത്തുവിട്ടത്. അതുകൊണ്ട്, ഈ വർഷവും മെയിൽ ഫലപ്രഖ്യാപനം നടത്തുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കെയാണ് മന്ത്രി ഈ വിവരം അറിയിച്ചത്.
2024നെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനത്തിൽ നേരിയ കാലതാമസം ഉണ്ടായിട്ടുണ്ട്. പ്ലസ്ടു, പ്ലസ് വൺ ഇമ്പ്രൂവ്‌മെന്റ് എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനം സമയബന്ധിതമായി നടപ്പാക്കേണ്ടി വന്നതും, ഈ രണ്ട് പരീക്ഷകളുടെ റീവാല്യുവേഷൻ നടപടികൾ പുരോഗമിക്കുന്നതുമാണ് ഇതിന് കാരണമായി തോന്നന്നത്.
പ്രധാന പരീക്ഷകളിൽ ഇനി പ്ലസ് വൺ റിസൾട്ട് മാത്രമാണ് വരാനുള്ളത്. എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്ഇ 10, സിബിഎസ്ഇ 12 പരീക്ഷകളുടെ ഫലപ്രഖ്യാപനം നേരത്തെ പുറത്തുവന്നിരുന്നു. പ്ലസ് വൺ പരീക്ഷാഫലം results.hse.kerala.gov.in, results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്നാണഅ സൂചന.