AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus One Admission 2025: അപേക്ഷയില്‍ എന്തൊക്കെ തിരുത്താം? പേരിലെ പിഴവ് മാറ്റാമോ? പ്ലസ് വണ്‍ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടത്‌

Kerala Plus One Admission 2025 application editing details: ട്രയലില്‍ ലഭിക്കുന്ന അലോട്ട്‌മെന്റ് ഉപയോഗിച്ച് ഒരു സ്‌കൂളിലും പ്രവേശനം ലഭിക്കില്ല. ആദ്യ അലോട്ട്‌മെന്റിന് ശേഷം പ്രവേശനം നേടാം. എന്നാല്‍ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ പിഴവുണ്ടെങ്കില്‍ അത് ഇപ്പോള്‍ തിരുത്താം. ട്രയല്‍ അലോട്ട്‌മെന്റ് തെറ്റുകള്‍ തിരുത്തുന്നതിനുള്ള അവസാന അവസരമാണ്

Kerala Plus One Admission 2025: അപേക്ഷയില്‍ എന്തൊക്കെ തിരുത്താം? പേരിലെ പിഴവ് മാറ്റാമോ? പ്ലസ് വണ്‍ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടത്‌
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 24 May 2025 17:07 PM

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റിന് മുന്നോടിയായി ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. hscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘Candidate Login-SWS’ എന്ന ഓപ്ഷനില്‍ ലോഗിന്‍ ചെയ്ത് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ലോഗിന്‍ ചെയ്തതിന് ശേഷം ‘Trial Results’ എന്ന ഓപ്ഷനിലൂടെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാനാകും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത്. നിലവില്‍ പുറത്തുവിട്ടിരിക്കുന്നത് ആദ്യ അലോട്ട്‌മെന്റിന്റെ സാധ്യത ലിസ്റ്റ് മാത്രമാണ്. ട്രയലില്‍ ലഭിക്കുന്ന അലോട്ട്‌മെന്റ് ഉപയോഗിച്ച് ഒരു സ്‌കൂളിലും പ്രവേശനം ലഭിക്കില്ല. ആദ്യ അലോട്ട്‌മെന്റിന് ശേഷം പ്രവേശനം നേടാം. എന്നാല്‍ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ പിഴവുണ്ടെങ്കില്‍ അത് ഇപ്പോള്‍ തിരുത്താം. ട്രയല്‍ അലോട്ട്‌മെന്റ് തെറ്റുകള്‍ തിരുത്തുന്നതിനുള്ള അവസാന അവസരമാണ്.

ഓപ്ഷനുകളുടെ പുനഃക്രമീകരണം, പുതിയവ കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയവയും ഇപ്പോള്‍ ചെയ്യാം. അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കണം. അപേക്ഷയിലെ വിവരങ്ങള്‍, WGPA എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഓപ്ഷനുകള്‍ ഉള്‍പ്പെടെ ഇനിയും തിരുത്താം.

എന്തൊക്കെ തിരുത്താം?

  • അലോട്ട്‌മെന്റിനെ സ്വാധിനിക്കുന്ന സംവരണ വിവരങ്ങള്‍
  • ബോണസ് പോയിന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍
  • പഞ്ചായത്ത്, താലൂക്ക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍
  • പാഠ്യേതര പ്രവര്‍ത്തനങ്ങലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ തുടങ്ങിയവ

തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരമാണിത്. ഈ അവസരം പ്രയോജനപ്പെടുത്താതെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.

തിരുത്താന്‍ പറ്റാത്തവ

കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കുന്നതിന് വിദ്യാര്‍ത്ഥി ഉപയോഗിച്ച വിവരങ്ങള്‍ തിരുത്താനും, മാറ്റം വരുത്താനും സാധിക്കില്ല.

Read Also: Plus One Trail Allotment 2025: പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

പേര് മാറ്റാമോ?

ലോഗിന്‍ വിവരങ്ങളില്‍ വിദ്യാര്‍ത്ഥിയുടെ പേരുമുണ്ട്. കണ്‍ഫര്‍മേഷനായി രണ്ടാമതും പേര് നല്‍കിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ഈ രണ്ട് പ്രാവശ്യവും ഒരുപോലെ പേര് തെറ്റായി രേഖപ്പെടുത്തി ലോഗിന്‍ സൃഷ്ടിച്ചാല്‍, ആ തെറ്റ് തിരുത്തുന്നതിന് ഒരു അവസരം കൂടി ലഭിക്കും. അപേക്ഷിക്കുന്ന വ്യക്തിയുടെ പേരിന്റെ സ്ഥാനത്ത് രക്ഷിതാക്കളുടെ പേര് തെറ്റായി രേഖപ്പെടുത്തിയവര്‍ക്കും തിരുത്താം.

മെയ് 28 വൈകിട്ട് അഞ്ച് വരെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. തിരുത്താനുള്ള സമയപരിധിയും മെയ് 28ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. കാന്‍ഡിഡേറ്റ് ലോഗിനിലെ ‘Edit Application’ എന്ന ലിങ്കിലൂടെയാണ് തിരുത്തേണ്ടത്.