Kerala Plus Two Result 2025: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് എന്ന വന്മരം വീണു; ഇനി പ്ലസ് ടു റിസല്‍ട്ട്; ഫലപ്രഖ്യാപനം എന്ന്‌?

Kerala Plus Two Result 2025 latest updates: ടാബുലേഷന്‍ ജോലികള്‍ ഉടന്‍ തീര്‍ക്കാന്‍ ക്യാമ്പുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്ലസ് ടു റിസല്‍ട്ട് എന്ന് പുറത്തുവിടുമെന്ന് സംബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയായി

Kerala Plus Two Result 2025: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് എന്ന വന്മരം വീണു; ഇനി പ്ലസ് ടു റിസല്‍ട്ട്; ഫലപ്രഖ്യാപനം എന്ന്‌?

പ്രതീകാത്മക ചിത്രം

Published: 

06 May 2025 | 11:31 AM

വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പിന് ശേഷം പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഫലം വന്നതോടെ ഇനി പ്ലസ് ടു റിസല്‍ട്ടിനായുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. അധികം വൈകാതെ തന്നെ റിസല്‍ട്ട് പുറത്തുവിടുമെന്നാണ് സൂചന. രണ്ടാഴ്ചയ്ക്കകം പ്ലസ് ടു റിസല്‍ട്ട് വരാന്‍ സാധ്യതയുണ്ടെന്നാണ് അനൗദ്യോഗിക വിവരം. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസല്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ റീ വാലുവേഷനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 12നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. 14നകം ബന്ധപ്പെട്ട വിവരങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ കൈമാറണം. ഈ സാഹചര്യത്തില്‍ 14ന് ശേഷം മാത്രമേ പ്ലസ് ടു റിസല്‍ട്ട് പുറത്തുവിടാനുള്ള നടപടികള്‍ ആരംഭിക്കൂവെന്ന് വ്യക്തമാണ്. മെയ് 20-നകം പ്ലസ് ടു റിസല്‍ട്ട് പുറത്തുവന്നേക്കുമെന്നാണ് അഭ്യൂഹം.

റിസല്‍ട്ട് പുറത്തുവിടുന്നതിനു വേണ്ടിയുള്ള ടാബുലേഷന്‍ ജോലികള്‍ ഉടന്‍ തീര്‍ക്കാന്‍ ക്യാമ്പുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്ലസ് ടു റിസല്‍ട്ട് എന്ന് പുറത്തുവിടുമെന്ന് സംബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ടാബുലേഷന്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. പ്ലസ് വണ്‍ പരീക്ഷാഫലം ജൂണില്‍ പ്രതീക്ഷിക്കാം.

പ്ലസ്ടു ഫലം എവിടെ പരിശോധിക്കാം?

  • dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ ഫലത്തെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാകും
  • results.hse.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാകും

പുനര്‍മൂല്യനിര്‍ണയം-ഫീസ് വിവരം

  1. പുനര്‍മൂല്യനിര്‍ണയം: ഓരോ വിഷയത്തിനും 500 വീതം
  2. സൂക്ഷ്മപരിശോധന: ഓരോ വിഷയത്തിനും 100 വീതം
  3. ഫോട്ടോകോപ്പി: ഓരോ വിഷയത്തിനും 300 വീതം

Read Also: Kerala Plus Improvement Result 2025 : പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ റിവാല്യുയേഷൻ; എന്നുവരെ അപേക്ഷ സമർപ്പിക്കാം ?

പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 18 മുതല്‍

അതേസമയം, ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മെയ് 14ന് ആരംഭിക്കും. ട്രയല്‍ അലോട്ട്‌മെന്റ് മെയ് 21നാണ്. ആദ്യ അലോട്ട്‌മെന്റ് 24ന് പുറത്തുവിടും. ഇതിന്റെ അടിസ്ഥാനത്തില്‍ ബാക്കി അലോട്ട്‌മെന്റുകളും നടക്കും. ജൂണ്‍ 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. 2021, 2023, 2024 അധ്യയന വർഷങ്ങളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ ഈ വര്‍ഷവും തുടരും. ബോണസ് പോയിന്റ് മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടാകില്ല.

Follow Us
Related Stories
Kerala Onam Exam 2026: ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ! സ്കൂൾ അടയ്ക്കുന്നതിൽ മാറ്റം; ഇത്തവണ 10 ദിവസം അവധിയുണ്ടോ?
NEET UG Counselling 2026: നീറ്റ് യുജി കൗൺസിലിംഗ്: ഈ തെറ്റുകൾ വരുത്തരുതേ, സീറ്റ് നഷ്ടപ്പെടാം
CBSE 12th Supplementary Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ ഫലം എന്നെത്തും? അറിയേണ്ടതെല്ലാം!
Kerala Plus One Transfer Allotment 2026: പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നാളെ മുതല്‍; അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം?
AIIMS NORCET Recruitment 2026: എയിംസിൽ നേഴ്സിങ് ഓഫീസറാകാം! നോർസെറ്റ് വിജ്ഞാപനമെത്തി; അപേക്ഷിക്കേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെൻ്റിന് അപേക്ഷിക്കാം; അവസാന തീയതി
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി