AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus Improvement Result 2025 : പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ റിവാല്യുയേഷൻ; എന്നുവരെ അപേക്ഷ സമർപ്പിക്കാം ?

DHSE Plus Improvement Result 2025 Revaluation And Scrutiny Process : ഇന്ന് വൈകിട്ടോടെയാണ് ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ ഫലം ഹയർ സക്കൻഡറി ഡയറക്ടറേറ്റ് പുറപ്പെടുവിച്ചത്. പുനർമൂല്യനിർണയത്തിന് ശേഷമാണ് ഹയർ സക്കൻഡറി ഡയറക്ടറേറ്റിന് പ്ലസ് ടു ഫലപ്രഖ്യാപനം നടത്താനാകൂ

Kerala Plus Improvement Result 2025 : പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ റിവാല്യുയേഷൻ; എന്നുവരെ അപേക്ഷ സമർപ്പിക്കാം ?
Representational ImageImage Credit source: PTI
jenish-thomas
Jenish Thomas | Published: 05 May 2025 21:22 PM

ഏറെ കാത്തിരിപ്പിനൊടുവിൽ ഹയർ സക്കൻഡറി വിഭാഗത്തെ പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ ഫലം ഇന്ന് പുറപ്പെടുവിച്ചിരിക്കുകയാണ്.ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ നടപടികൾ എല്ലാ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഹയർ സക്കൻഡറി ഡയറക്ടറേറ്റിന് പ്ലസ് ടു ഫലം പുറപ്പെടുവിക്കാനാകൂ. അതിനായി ഹയർ സക്കൻഡറി ഡയറക്ടറേറ്റ് ഇംപ്രൂവ്മെൻ്റ് ഫലത്തിൻ്റെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോക്കോപ്പി എന്നിവയ്ക്കായിട്ടുള്ള അപേക്ഷ ജാലകം ഇന്ന് മെയ് അഞ്ചാം തീയതി മുതൽ തുറക്കുകയും ചെയ്തു. മെയ് 12 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

12-ാം തീയതിക്ക് മുമ്പായി വിദ്യാർഥികൾ സ്കൂൾ പ്രിൻസിപ്പാളിനാണ് അപേക്ഷ സമർപ്പിക്കേണ്ട്. പ്രിൻസിപ്പാൾ i-Exam വഴി 14-ാം തീയതിക്കുള്ളിൽ അപേക്ഷയും ഫീസും സമർപ്പിക്കേണ്ടതാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനായി ഒരു വിഷയത്തിന് 500 രൂപയാണ് ഫീസ്. സൂക്ഷ്മപരിശോധനയ്ക്ക് ഒരു വിഷയത്തിന് 100 രൂപയും ഫോട്ടോകോപ്പിക്ക് ഒരു വിഷയത്തിന് 300 രൂപയുമാണ് അപേക്ഷ ഫീസ്.

റിവാല്യയേഷൻ നടപടികളും പൂർത്തിയാക്കിയാൽ മാത്രമെ വിദ്യാഭ്യാസ വകുപ്പിന് ഹയർ സക്കൻഡറി ഫലത്തിലേക്ക് കടക്കാനാകൂ. ഏപ്രിൽ ആദ്യ വാരത്തിൽ ആരംഭിച്ച ഹയർ സക്കൻഡറി മൂല്യനിർണയം മെയ് പത്താം തീയതി വരെയാണുള്ളത്. എന്നാൽ പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കിയെന്നും അവസാനഘട്ടം നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതുമെന്നാണ് ചില വൃത്തങ്ങൾ അറിയിക്കുന്നത്. ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർഥികളുടെ വിശദാശംങ്ങൾ നൽകാൻ ഹയർ സക്കൻഡറി ഡയറക്ടറേറ്റ് സ്കൂൾ അധികൃതർക്ക് നിർദേശവും നൽകി. ഏഴാം തീയതിയാണ് അവസാന തീയതി.

എസ്എസ്എൽസി, പ്ലസ് ടു ഫലം എന്ന്?

ഇംപ്രൂവ്മെൻ്റ് ഫലം പുറപ്പെടുവിച്ചതോടെ ഇനി പ്ലസ് ടു വിദ്യാർഥികൾ തങ്ങളുടെ രണ്ടാം വർഷത്തെ പരീക്ഷ ഫലത്തിനായി കാത്തിരിക്കുകയാണ്. ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ റിവാല്യൂയേഷനും അതിൻ്റെ ടാബുലേഷനും കഴിഞ്ഞാൽ മാത്രമെ ഹയർ സക്കൻഡറി ഡയറക്ടറേറ്റ് പ്ലസ് ടു ഫലപ്രഖ്യാപന നടപടിയിലേക്ക് കടക്കു. ചില റിപ്പോർട്ടുകൾ പ്രകാരം മെയ് 18ന് പ്ലസ് ടു ഫലം വരുമെന്നാണ്. എന്നാൽ മെയ് 20ന് പ്ല്സു ടു ഫലം വരാനാണ് സാധ്യയേറെയും. അതേസമയം പത്താം ക്ലാസ് വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം മെയ് ഒമ്പതിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.