AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus Two Result 2025: പ്ലസ് ടു ഫല പ്രഖ്യാപനം മൂന്ന് മണിക്ക്, റിസൽട്ട് അറിയാവുന്ന വെബ്സൈറ്റുകൾ ഏതെല്ലാം?

How to checks HSE/ VHSE Result 2025: മൂന്നര മണി  മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാഫലം പരിശോധിക്കാവുന്നതാണ്. 4,44,707 പേരാണ് ഇത്തവണ ഹയർ സക്കൻഡറി പരീക്ഷാ ഫലം കാത്തിരിക്കുന്നത്. 26,178 പേർ വി എച്ച് എസ് ഇ പരീക്ഷയും എഴുതി. 

Kerala Plus Two Result 2025: പ്ലസ് ടു ഫല പ്രഖ്യാപനം മൂന്ന് മണിക്ക്, റിസൽട്ട് അറിയാവുന്ന വെബ്സൈറ്റുകൾ ഏതെല്ലാം?
പ്രതീകാത്മക ചിത്രംImage Credit source: Freepik
nithya
Nithya Vinu | Updated On: 22 May 2025 07:15 AM

തിരുവനന്തപുരം: വിദ്യാർഥികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി ഫലം ഒരുമിച്ചാണ് പ്രഖ്യാപിക്കുക.

മൂന്നര മണി  മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാഫലം പരിശോധിക്കാവുന്നതാണ്. 4,44,707 പേരാണ് ഇത്തവണ ഹയർ സക്കൻഡറി പരീക്ഷാ ഫലം കാത്തിരിക്കുന്നത്. 26,178 പേർ വി എച്ച് എസ് ഇ പരീക്ഷയും എഴുതി.

78.69 ശതമാനമായിരുന്നു കഴിഞ്ഞ വർഷം ഹയർ സക്കൻഡറി പരീക്ഷയിൽ വിജയം. 2012 ലെ 88.08 ശതമാനമാണ് ഇതു വരെയുള്ള ഏറ്റവും ഉയർന്ന വിജയം. മുൻ വർഷങ്ങളിലെ വിജയശതമാനത്തിൽ സയൻസ് വിഭാഗത്തിനാണ് മുൻതൂക്കം. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് സയൻസ് വിഭാഗത്തിലാണ് എന്നതാണ് ഇതിന് മറ്റൊരു കാരണം.

ALSO READ: പ്ലസ് ടു പരീക്ഷാഫലം ഇന്ന്; പരീക്ഷ എഴുതിയത് നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ

ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

www.results.hse.kerala.gov.in
www.prd.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in

മൊബൈൽ ആപ്പുകൾ

SAPHALAM 2025
iExaMS-Kerala
PRD Live

മുകളിൽ പറഞ്ഞിരിക്കുന്ന വെബസൈറ്റുകളിൽ ലോഗിൻ ചെയ്ത് പ്ലസ് ടു ഫലം അറിയാവുന്നതാണ്. ബന്ധപ്പെട്ട ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങൾ നൽകിയാൽ ഫലം അറിയാൻ കഴിയും. വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.