Village Field Assistant Recruitment 2025: പത്താം ക്ലാസ് മതി; സ്വന്തം ജില്ലയിലെ വില്ലേജ് ഓഫീസില്‍ ഫീല്‍ഡ് അസിസ്റ്റന്റാകാം; കിട്ടുന്നത് 23,700 മുതല്‍

Apply for Kerala PSC Village Field Assistant Posts by 2026 January 14: പത്താം ക്ലാസ് പാസായിട്ടുണ്ടെങ്കില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പരിചയസമ്പത്തില്ലാത്തവര്‍ക്കും മികച്ച അവസരം. കൂടുതല്‍ വിവരങ്ങള്‍ വായിക്കൂ

Village Field Assistant Recruitment 2025: പത്താം ക്ലാസ് മതി; സ്വന്തം ജില്ലയിലെ വില്ലേജ് ഓഫീസില്‍ ഫീല്‍ഡ് അസിസ്റ്റന്റാകാം; കിട്ടുന്നത് 23,700 മുതല്‍

Kerala PSC Profile Demo

Updated On: 

17 Dec 2025 15:18 PM

സ്വന്തം ജില്ലയില്‍ സര്‍ക്കാര്‍ ജോലി. അതു മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക്. പിഎസ്‌സി വഴി സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന അവസരം എത്തിയിരിക്കുന്നു. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഔദ്യോഗികമായി നോട്ടിഫിക്കേഷന്‍ പുറത്തുവിട്ടു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തം പിഎസ്‌സി പ്രൊഫൈലിലൂടെ 2026 ജനുവരി 14 വരെ അപേക്ഷിക്കാം. അതുവരെ കാത്തിരിക്കാതെ എത്രയും പെട്ടെന്ന് അപേക്ഷിക്കുന്നതാണ് ഉചിതം.

പത്താം ക്ലാസോ, തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്. പരിചയസമ്പത്ത് ആവശ്യമില്ലെന്നതാണ് പ്രത്യേകത. 18 വയസ് മുതല്‍ 36 വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് ഇത്.

എന്തുകൊണ്ട് അപേക്ഷിക്കണം?

എല്ലാ ജില്ലകളിലും ഒഴിവുകളുള്ള സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍ അപൂര്‍വമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഈ സാഹചര്യത്തിലാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പ്രസക്തമാകുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും അവസരമുണ്ട്. എത്ര ഒഴിവുകളുണ്ടെന്ന് പിഎസ്‌സി വ്യക്തമാക്കിയിട്ടില്ല.

അപേക്ഷ അയയ്‌ക്കേണ്ടത് എങ്ങനെ?

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralapsc.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റില്‍ അപേക്ഷകര്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തണം. തുടര്‍ന്ന്‌ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

Also Read: University Assistant Notification 2025: 39,300 മുതല്‍ ശമ്പളം, ഡിഗ്രിയുണ്ടെങ്കില്‍ സര്‍വകലാശാലകളില്‍ അസിസ്റ്റന്റാകാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഉദ്യോഗാർത്ഥികൾ ഒരു തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് തസ്തികകളിലെ ‘അപ്ലെ നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്യണം. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സംസ്ഥാനതല റിക്രൂട്ട്‌മെന്റല്ല. ഇത് ജില്ലാ തല റിക്രൂട്ട്‌മെന്റാണ്. അതുകൊണ്ട് തന്നെ നോട്ടിഫിക്കേഷന്‍ ലിങ്കില്‍ ഈ തസ്തിക കണ്ടെത്താന്‍ ജില്ലാതല ഓപ്ഷണുകളാണ് പരിശോധിക്കേണ്ടത്. കാറ്റഗറി നമ്പര്‍: 571/2025.

ഉദ്യോഗാര്‍ത്ഥികളുടെ പതിവു സംശയങ്ങളും, ഉത്തരങ്ങളും

1. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലെ ശമ്പളമെത്ര?

₹ 23,700 – 52,600 ആണ് പേ സ്‌കെയില്‍.

2. അവസരങ്ങള്‍ ഏതൊക്കെ ജില്ലകളില്‍?

എല്ലാ ജില്ലകളിലും അവസരമുണ്ട്

3. എത്ര വയസുള്ളവര്‍ക്ക് അപേക്ഷിക്കാം

18-36 പ്രായപരിധിയിലുള്ളവര്‍ക്ക് വിഎഫ്എ തസ്തികയിലേക്ക് അപേക്ഷിക്കാം

4. വിദ്യാഭ്യാസ യോഗ്യത? പരിചയ സമ്പത്ത് വേണോ?

എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത മതി. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.

5. ഈ തസ്തികയിലേക്ക്‌ എന്നുവരെ അപേക്ഷിക്കാം?

2026 ജനുവരി 14 (ബുധനാഴ്ച) അര്‍ധരാത്രി 12 മണി വരെ അപേക്ഷിക്കാം.

ശരീരം മെലിയണോ? ഈ സ്മൂത്തി കുടിച്ചാല്‍ മതി
ഭക്ഷണം നിന്നുകൊണ്ട് കഴിക്കുന്നത് കുഴപ്പമാണോ?
മുഖക്കുരുവിനും മുടിവളർച്ചയ്ക്കും കാപ്പിയോ?
എല്ലിനും പല്ലിനും ഒരുപോലെ ​ഗുണം; മീൻ മുട്ട കഴിച്ചാൽ
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല