AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

University Assistant Notification 2025: 39,300 മുതല്‍ ശമ്പളം, ഡിഗ്രിയുണ്ടെങ്കില്‍ സര്‍വകലാശാലകളില്‍ അസിസ്റ്റന്റാകാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala PSC University Assistant Recruitment 2025: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. 39,300 മുതല്‍ 83,000 വരെ ആണ് ശമ്പള സ്‌കെയില്‍

University Assistant Notification 2025: 39,300 മുതല്‍ ശമ്പളം, ഡിഗ്രിയുണ്ടെങ്കില്‍ സര്‍വകലാശാലകളില്‍ അസിസ്റ്റന്റാകാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
Representational ImageImage Credit source: Constantine Johnny/gettyimages
jayadevan-am
Jayadevan AM | Published: 01 Dec 2025 10:39 AM

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 454/2025 ആണ് കാറ്റഗറി നമ്പര്‍. ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. ഈ മാസം അവസാനം വരെ അപേക്ഷിക്കാന്‍ സമയമുണ്ടെങ്കിലും എത്രയും വേഗം ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്നതാണ് ഉചിതം. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. 39,300 മുതല്‍ 83,000 വരെ ആണ് ശമ്പള സ്‌കെയില്‍. നേരിട്ടുള്ള നിയമനമാണ്. 18 മുതല്‍ 36 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 1989 ജനുവരി രണ്ടിനും, 2007 ജനുവരി ഒന്നിനും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍.

വിവിധ സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുണ്ടെങ്കില്‍ അപേക്ഷിക്കാം. തത്തുല്യ യോഗ്യതയുള്ളവരും അപേക്ഷിക്കാന്‍ യോഗ്യരാണ്.

എങ്ങനെ അപേക്ഷിക്കാം?

കേരള പിഎസ്‌സിയുടെ keralapsc.gov.in ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ പിഎസ്‌സി പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന ഹോം പേജിലെ നോട്ടിഫിക്കേഷന്‍ ലിങ്കില്‍ വിജ്ഞാപനം ലഭ്യമാണ്. അപേക്ഷിക്കാന്‍ യോഗ്യരാണോയെന്ന് നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വ്യക്തമാകും.

Also Read: Kerala PSC Advice Details: പിഎസ്‌സി അഡ്വൈസ് വിവരങ്ങൾ എങ്ങനെ അറിയാം? ഇത്രയും ചെയ്താല്‍ മതി

ഇതുവരെയും പിഎസ്‌സി രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ ആദ്യം വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തണം. പിഎസ്‌സിയുടെ  ഔദ്യോഗിക വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. തുടര്‍ന്ന് യൂസര്‍നെയിമും, പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷിക്കാം.

റാങ്ക് ലിസ്റ്റ് എന്ന്?

നിലവിലെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2024 മാര്‍ച്ച് 11നാണ് പ്രാബല്യത്തില്‍ വന്നത്. 2027 മാര്‍ച്ച് വരെ ഈ ലിസ്റ്റിന് കാലാവധിയുണ്ട്. അതുകൊണ്ട് തന്നെ പുതിയ വിജ്ഞാപനപ്രകാരമുള്ള റാങ്ക് ലിസ്റ്റ് 2027 മാര്‍ച്ചില്‍ പ്രതീക്ഷിക്കാം. പരീക്ഷ അടുത്ത വര്‍ഷം നടക്കും.