+2 Hindi Christmas Exam: പ്ലസ്ടു വിദ്യാർത്ഥികളുടെ ഹിന്ദി പരീക്ഷയുടെ സമയത്തിൽ മാറ്റം; പുതുക്കിയ അറിയിപ്പ് ഇങ്ങനെ

Kerala Higher Secondary Christmas Hindi Exam: ചോദ്യപേപ്പർ ലീക്കായതിനെ തുടർന്നാണ് പരീക്ഷ മാറ്റിവച്ചത്. കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിൽ ഹിന്ദിയുടെ ചോദ്യപ്പേപ്പർ മാറ്റി പൊട്ടിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. പുതിയ ചോദ്യപ്പേപ്പർ ഉപയോഗിച്ചാണ് വരുന്ന ​ഹിന്ദി പരീക്ഷ നടത്തുക. 2025 ഡിസംബർ 15ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23നാണ് അവസാനിച്ചത്.

+2 Hindi Christmas Exam: പ്ലസ്ടു വിദ്യാർത്ഥികളുടെ ഹിന്ദി പരീക്ഷയുടെ സമയത്തിൽ മാറ്റം; പുതുക്കിയ അറിയിപ്പ് ഇങ്ങനെ

Image for representation purpose only

Published: 

01 Jan 2026 | 03:06 PM

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിലെ ഹയർ സെക്കൻഡറി പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രിസ്മസ് പരീക്ഷയ്ക്കിടെ മാറ്റിവച്ച ഹിന്ദി പരീക്ഷയുടെ സമയത്തിൽ വീണ്ടും മാറ്റം. പുതുക്കിയ അറിയിപ്പ് പ്രകാരം, ജനുവരി അഞ്ചാം തീയതി ഉച്ചക്ക്ശേഷം നടത്താനായി നിശ്ചയിച്ച പരീക്ഷ രാവിലെ 09.30 മുതൽ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

രണ്ടാംപാദ വാർഷിക പരീക്ഷയുടെ (ക്രിസ്മസ് പരീക്ഷ) 2025 ഡിസംബർ 20ാം തീയതിയിൽ നടത്തേണ്ടിയിരുന്ന ഹിന്ദി പരീക്ഷയാണ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചത്. ഈ പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്ന ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം നടത്തുമെന്നാണ് നേരത്തെ നിശ്ചിയിച്ചിരുന്നത്.

ALSO READ: 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവച്ചതായി സിബിഎസ്ഇ, പുതുക്കിയ ഷെഡ്യൂൾ എത്തി

ചോദ്യപേപ്പർ ലീക്കായതിനെ തുടർന്നാണ് പരീക്ഷ മാറ്റിവച്ചത്. കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിൽ ഹിന്ദിയുടെ ചോദ്യപ്പേപ്പർ മാറ്റി പൊട്ടിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. പുതിയ ചോദ്യപ്പേപ്പർ ഉപയോഗിച്ചാണ് വരുന്ന ​ഹിന്ദി പരീക്ഷ നടത്തുക. 2025 ഡിസംബർ 15ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23നാണ് അവസാനിച്ചത്.

ഡിസംബർ 24 മുതൽ ജനുവരി നാല് വരെയാണ് ഇത്തവണ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് അവധി ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതോടെ അവധി ദിവസങ്ങളുടെ എണ്ണം 12ആയി വർധിച്ചിക്കുകയായിരുന്നു. കൂടാതെ വാരാന്ത്യ അവധിയും ക്രിസ്മസ് അവധി ദിവസങ്ങളിൽ സ്ഥാനം പിടിച്ചതോടെ കുട്ടികൾക്ക് ന്യൂയറും ആഘോഷിക്കാനുള്ള അവസരമാണ് ഇത്തവണ ലഭിച്ചത്.

 

അച്ചാര്‍ ഫാനാണോ? നിയന്ത്രിച്ചില്ലെങ്കില്‍...
പച്ചക്കറികൾ കഴുകുമ്പോൾ ഇങ്ങനെ ചെയ്യൂ; വിഷമയം പാടെ പോകും
ഗ്രീൻ ടീയ്ക്ക് പകരമാകുമോ മാച്ച
പിസിഒഎസ് നിയന്ത്രിക്കാന്‍ ചെയ്യേണ്ടതെന്ത്?
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്
ന്യൂ ഇയർ ആഘോഷത്തിനിടെ അടിപ്പൊട്ടി, ഇടപ്പെട്ട് വേടൻ
ആ വണ്ടിയിൽ കയറിയതിന് നിങ്ങൾ എന്നെ കൊല്ലാക്കൊല ചെയ്തില്ലേ