Kerala School Holiday: നാളെയും വീട്ടിലിരിക്കാം, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Holiday issued for educational institutions in these districts in Kerala: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. വിശദാംശങ്ങള്‍ അറിയാം

Kerala School Holiday: നാളെയും വീട്ടിലിരിക്കാം, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Interior Of An Empty Classroom

Updated On: 

26 Jun 2025 | 10:04 PM

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി. എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി, വയനാട്‌, പാലക്കാട്‌, പത്തനംതിട്ട ജില്ലകളിലും, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലും, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേര്‍ത്തല താലൂക്കുകളിലുമാണ്‌ ഇതുവരെ അവധി പ്രഖ്യാപിച്ചത്.

എറണാകുളം

പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് എറണാകുളം ജില്ലയില്‍ കളക്ടര്‍ ജൂണ്‍ 27ന് അവധി പ്രഖ്യാപിച്ചത്. അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാലാണ് അവധി. നാളെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. തൃശൂര്‍ ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാലാണ് അവധിയെന്ന് കളക്ടര്‍ അറിയിച്ചു.

സിബിഎസ്ഇ, ഐസിഎസ്‌സി, കേന്ദ്രീ വിദ്യാലയം, ട്യൂഷന്‍ സെന്ററുകള്‍, അംഗന്‍വാടികള്‍, മദ്രസകള്‍, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ  എന്നിവയ്‌ക്കെല്ലാം നാളെ അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവുകള്‍ക്കും മാറ്റമില്ല.

കോട്ടയം

കോട്ടയം ജില്ലയിലും പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.

ഇടുക്കി

ഇടുക്കി ജില്ലയിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണ്. കേന്ദ്രീയ വിദ്യാലയം, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ടുകൾ, എന്നിവയ്‌ക്കെല്ലാം അവധിയാണ്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തി ക്രമീകരിക്കണമെന്നാണ് കളക്ടറുടെ നിര്‍ദ്ദേശം.

വയനാട്‌

വയനാട് ജില്ലയില്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധിയായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ല.

പാലക്കാട്‌

പാലക്കാട് ജില്ലയില്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. അംഗന്‍വാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവയ്‌ക്കെല്ലാം അവധിയായിരിക്കും. പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂവിനും മാറ്റമില്ല.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലും പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.

നിലമ്പൂര്‍ താലൂക്ക്‌

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധിയാണ്. ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കാണ് അവധി. അംഗന്‍വാടികള്‍, ബഡ്‌സ് സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകം. റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. പരീക്ഷകള്‍ക്കും മാറ്റമില്ല.

കുട്ടനാട്, ചേർത്തല

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേര്‍ത്തല താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍, സ്‌കൂളുകള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്‌ക്കെല്ലാം നാളെ അവധിയാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

Follow Us
Related Stories
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്