Kerala School Holiday: ബാഗ് എടുക്കണ്ട കുട്ടികളെ…; ഈ ജില്ലകാർക്ക് നാളെയും അവധിയാണ്
Kerala School Holiday On December 8th: വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പത്, 11 തീയതികളിൽ അതത് ജില്ലകളിലെ സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഒമ്പതാം തീയതി വോട്ടെടുപ്പ് നടക്കുന്ന ചില ജില്ലകളിലെ സ്കൂളുകൾക്കാണ് നാളെ അവധി നൽകിയിരിക്കുന്നത്. നിലവിൽ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സ്കൂളുകൾക്കാണ് നാളെ അവധി നൽകിയിരിക്കുന്നത്.
തദ്ദേശ വോട്ടെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പത്, 11 തീയതികളിൽ അതത് ജില്ലകളിലെ സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഒമ്പതാം തീയതി വോട്ടെടുപ്പ് നടക്കുന്ന ചില ജില്ലകളിലെ സ്കൂളുകൾക്കാണ് നാളെ അവധി നൽകിയിരിക്കുന്നത്. നിലവിൽ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സ്കൂളുകൾക്കാണ് നാളെ അവധി നൽകിയിരിക്കുന്നത്.
ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നാളത്തെ അവധിയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ വിശദമായി പരിശോധിക്കാം.
പത്തനംതിട്ട
തദ്ദേശ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളായും സ്വീകരണ, വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ ഡിസംബർ 9നും തലേദിവസമായ ഡിസംബർ എട്ടിനും അവധി അനുവദിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവിറക്കി.
ആലപ്പുഴ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഡിസംബർ ഒമ്പതിന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾക്കായി പോളിംഗ് ബൂത്തുകൾ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ എട്ടിനും അവധി നൽകി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവായി.
ജില്ലയിലെ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഡിസ്ട്രിബ്യൂഷൻ സെൻറർ – കളക്ഷൻ സെന്റർ – സ്‌ട്രോംങ് റും എന്നിവ സ്ഥിതി ചെയ്യുന്ന കോളേജുകൾക്കും നാളത്തെ അവധി ബാധകമായായിരിക്കും.
എറണാകുളം
ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കാമ്പ് ആയി നിശ്ചയിച്ചിട്ടുള്ള പുല്ലേപ്പടി സെൻ്റ് അഗസ്റ്റിൻ പബ്ലിക് സ്കൂളിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക ഡിസംബർ എട്ടിന് അവധി പ്രഖ്യാപിച്ചു.